ചെന്നൈ: തമിഴ്നാട് രാമനാഥപുരം ജില്ലയില്‍ വിദ്യാര്‍ഥിനികള്‍ക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ അധ്യാപകന് അറസ്റ്റില്‍. രാമനാഥപുരം സര്‍ക്കാര്‍ സ്കൂളിലെ ഒമ്പത്, പത്ത് ക്ലാസുകളിലെ 15 വിദ്യാര്‍ഥിനികളുടെ പരാതിയെ തുടർന്നാണ് അധ്യാപകൻ അറസ്റ്റിലായത്.
സ്കൂളില്‍ ശിശുക്ഷേമ വകുപ്പ് നടത്തിയ ബോധവത്കരണ പരിപാടിയിൽ അധ്യാപകന്റെ ലൈംഗികാതിക്രമം സംബന്ധിച്ച വിവരങ്ങള്‍ വിദ്യാര്‍ഥികള്‍ വെളിപ്പെടുത്തുകയായിരുന്നു. പതിനഞ്ചോളം വിദ്യാര്‍ഥിനികള്‍ അധ്യാപകനെതിരേ പരാതിപ്പെട്ടുവെന്ന് പോലീസ് വ്യക്തമാക്കി. ക്ലാസ് എടുക്കുമ്പോള്‍ ദ്വയാര്‍ഥ പരാമര്‍ശം നടത്തുന്നു, അനുചിതമായി ശരീരത്തില്‍ സ്പര്‍ശിക്കുന്നു, സ്കൂള്‍ വിട്ട് വീട്ടിലെത്തിയ ശേഷം ഫോണില്‍ വിളിക്കുന്നു തുടങ്ങിയ പരാതികളാണ് കുട്ടികള്‍ ഉന്നയിച്ചത്.
തിരക്ക് വർധിച്ചു: യാത്രക്കാർ 3 മണിക്കൂർ മുൻപ് വിമാനത്താവളത്തിൽ എത്തണമെന്ന നിർദ്ദേശം നൽകി അബുദാബി
ഗണിതം, സാമൂഹ്യ ശാസ്ത്ര അധ്യാപകരായ രണ്ടു പേര്‍ക്കെതിരെയാണ് വിദ്യാര്‍ഥിനികള്‍ പരാതി ഉന്നയിച്ചത്. വിദ്യാര്‍ഥിനികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സാമൂഹ്യ ശാസ്ത്ര അധ്യാപകനെയാണ് പോലീസ് ഞായറാഴ്ച പിടികൂടിയത്. രണ്ടാമത്തെ പ്രതിക്കായുള്ള തിരച്ചില്‍ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
Post Your Comments