കൊല്ലം: കാണാതായ ആറുവയസുകാരി അബിഗേൽ സാറ റെജിയെ കൊല്ലം ആശ്രാമം മൈതാനത്ത് നിന്ന് കണ്ടെത്തിയതിന്റെ ആശ്വാസത്തിലാണ് കേരളം. കാണാതായി 21 മണിക്കൂറിന് ശേഷമാണ് കുട്ടിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് ഏറ്റെടുത്ത് കൊല്ലം എആര്‍ ക്യാംപിലെത്തിച്ച കുട്ടിയെ വൈദ്യപരിശോധനകള്‍ക്ക് ശേഷം വീട്ടിലെത്തിച്ച് രക്ഷിതാക്കള്‍ക്ക് കൈമാറും.
കുട്ടിയെ കണ്ടെത്തിയതോടെ മുഖ്യമന്ത്രിയെയും കേരള പൊലീസിനെയും അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ‘മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ കുട്ടിയെ കൊല്ലത്ത് നിന്നും കണ്ടെത്തി. കുട്ടിയെ കാണാതായ വിവരം അറിഞ്ഞത് മുതൽ ഇടപെട്ട ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രിക്കും അഹോരാത്രം വിശ്രമമില്ലാതെ പ്രവർത്തിച്ച കേരളാപോലീസിനും കരുതലോടെ കാത്തിരുന്ന ജനങ്ങൾക്കും സല്യൂട്ട്..’ മുഹമ്മദ് റിയാസ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
പ്രായപൂർത്തിയാകാത്ത ബാലനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി: 45 കാരൻ പിടിയിൽ
മന്ത്രിയുടെ പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേരാണ് കമന്റുകളുമായെത്തിയത്. നാട്ടുകാരും സോഷ്യൽ മീഡിയയുമാണ് കൈയടിക്ക് അർഹരെന്നാണ് പ്രധാന കമന്റുകൾ. ‘ഇതിൽ ക്രെഡിറ്റ് മുഖ്യമന്ത്രിക്ക് ഉണ്ടെങ്കിൽ പോലീസിന്റെ വീഴ്ചയ്ക്ക് മുഖ്യമന്ത്രിക്ക് പങ്ക് ഇല്ലേ റിയാസ്’ എന്നാണ് വിമർശകർ ചോദിക്കുന്നത്. എന്നാൽ, പഴുതടച്ച അന്വേഷണത്തിലൂടെ കുറ്റവാളികൾക്ക് സംസ്ഥാനം വിടാൻ അവസരം നൽകാതിരുന്നതിന് ചിലർ പൊലീസിനെ അഭിനന്ദിക്കുകയും ചെയ്തു.
Post Your Comments