AlappuzhaNattuvarthaLatest NewsKeralaNews

എസ്‌ഡിപിഐ നേതാവ് കെഎസ് ഷാന്‍ വധക്കേസിൽ അഞ്ചംഗ കൊലയാളിസംഘം പിടിയില്‍

ആലപ്പുഴ: എസ്‌ഡിപിഐ നേതാവ് കെഎസ് ഷാന്‍ വധക്കേസിൽ അഞ്ചംഗ കൊലയാളിസംഘം പിടിയില്‍. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണ് പിടിയിലായതെന്നാണ് സൂചന. അഞ്ചുപേരും ആര്‍എസ്എസ് പ്രവര്‍ത്തകരാണ് എന്നും പോലീസ് സൂചന നൽകുന്നു. അതേസമയം ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത മണ്ണഞ്ചേരി സ്വദേശി അതുല്‍ പിടിയിലായതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കേസിൽ ഇയാളെ കൂടാതെ ജിഷ്ണു, അഭിമന്യു, വിഷ്ണു, സനന്ദ് എന്നിവര്‍ കൂടി പിടിയിലായതായാണ് വിവരം. കേസിൽ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നേരത്തെ മൂന്നുപേർ പോലീസിന്റെ പിടിയിലായിരുന്നു.

ഒമിക്രോണ്‍ വ്യാപനം: ശനിയാഴ്ച മുതല്‍ സംസ്ഥാനത്ത് വീണ്ടും രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തും

കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് എസ്‌ഡിപിഐ സംസ്ഥാന സെക്രട്ടറി കെഎസ് ഷാനെ ഒരു സംഘം ചേർന്ന് വെട്ടിയത്. ഗുരുതരമായി പരിക്കേറ്റ ഷാന്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍വെച്ച് മരണപ്പെടുകയായിരുന്നു. ഷാന്റെ മരണത്തിന് മണിക്കൂറുകള്‍ക്കുള്ളിൽ ആലപ്പുഴയിലെ ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസും കൊല്ലപ്പെട്ടു. ഒരു സംഘം ആളുകൾ രഞ്ജിത്തിന്റെ വീട്ടിൽ കയറി വെട്ടി കൊലപ്പെടുത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button