Latest NewsNewsIndia

ഒമിക്രോണ്‍ വ്യാപനം: ശനിയാഴ്ച മുതല്‍ സംസ്ഥാനത്ത് വീണ്ടും രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തും

ലക്നൗ: ഒമിക്രോണ്‍ വ്യാപനം കണക്കിലെടുത്ത് ശനിയാഴ്ച മുതല്‍ വീണ്ടും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ ഒരുങ്ങി ഉത്തർപ്രദേശ്. ശനിയാഴ്ച മുതല്‍ സംസ്ഥാനത്ത് വീണ്ടും രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തുമെന്ന് അധികൃതർ വ്യക്തമാക്കി.

കല്യാണത്തിനും മറ്റ് പരിപാടികള്‍ക്കും 200 ല്‍ അധികം ആളുകള്‍ പങ്കെടുക്കാന്‍ പാടില്ലെന്നും നിര്‍ദ്ദേശമുണ്ട്. മാസ്‌ക് ഇല്ലാതെ എത്തുന്ന ആളുകൾക്ക് സാധനങ്ങള്‍ നല്‍കരുതെന്ന നയം സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ വ്യാപാരികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

കുത്തുകിട്ടി ബ്രിട്ടോ ചക്രക്കസേരയിലേറിയതിന് കാരണം കർമ്മഫലം മാത്രം, പിടി തോമസിന് അതിൽ റോൾ ഒന്നുമില്ല: സാബു തൊഴുപ്പാടൻ

കോവിഡിന്റെ വകഭേദമായ ഒമിക്രോണ്‍ വ്യാപനം ഭീതിജനിപ്പിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒത്തുചേരലുകള്‍ നിരോധിക്കണമെന്നും നിയമസഭാ തെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കുന്നതിനെക്കുറിച്ച് ചിന്തിക്കണമെന്നും അലഹാബാദ് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button