ഹരിദ്വാർ: വസീം റിസ്‌വി, അഥവാ ജിതേന്ദ്ര ത്യാഗിക്കെതിരെ വിദ്വേഷ പ്രസംഗത്തിന് കേസെടുത്ത് ഹരിദ്വാർ പോലീസ്. ന്യൂനപക്ഷങ്ങൾക്കെതിരെ ആക്രമണങ്ങൾക്ക് ആഹ്വാനം ചെയ്യുന്ന വീഡിയോ, ഫേസ്ബുക്ക് അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിൽ വൈറലായത് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് ഉത്തരാഖണ്ഡ് പോലീസ് ഇയാൾക്കെതിരെ കേസെടുത്തത്.
അഖിലേന്ത്യ തൃണമൂൽ കോൺഗ്രസ് ദേശീയ വക്താവായ സാകേത് ഗോഖലെ, ഇത് ചൂണ്ടിക്കാട്ടി ജ്വാലാപൂർ പോലീസ് സ്റ്റേഷനിൽ ഒരു പരാതി നൽകിയിരുന്നു. ഈ പരാതിയുടെ ഒരു കോപ്പി അദ്ദേഹം ട്വിറ്ററിലും ഷെയർ ചെയ്തിരുന്നു. 27 ഡിസംബറിന്റെയുള്ളിൽ ധർമ്മ സൻസദ് സംഘടിപ്പിച്ചവരെ അറസ്റ്റ് ചെയ്യണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. അല്ലാത്ത പക്ഷം, ജുഡീഷ്യൽ മജിസ്ട്രേറ്റ് സമക്ഷം താൻ കാര്യകാരണങ്ങൾ ബോധിപ്പിച്ച് മറ്റൊരു പരാതി ഫയൽ ചെയ്യുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകിയിരുന്നു.
മുസ്ലിങ്ങൾക്കെതിരെ വിദ്വേഷം ജനിപ്പിക്കുന്ന പരാമർശങ്ങൾ നടത്തിയതിനാണ് റിസ്‌വിയ്‌ക്കെതിരെ പോലീസ് കേസെടുത്തത്. ധർമ്മ സൻസദ് പരിപാടിക്കിടെ ന്യൂനപക്ഷങ്ങളെ വധിക്കാൻ ആഹ്വാനം ചെയ്തുവെന്നതാണ് ഇയാളടക്കം നിരവധി നേതാക്കൾക്കെതിരെയുള്ള പ്രധാന കുറ്റം.
Post Your Comments