ഹരിദ്വാർ: ഉത്തരാഖണ്ഡിലെ പുണ്യനഗരമായ ഹരിദ്വാറിന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സമ്മാനം. പ്രധാന തീർത്ഥാടന കേന്ദ്രമായ ഈ നഗരത്തിൽ, ഭക്തർക്ക് വസിക്കാനായി ഗസ്റ്റ്ഹൗസ് അദ്ദേഹം നിർമ്മിച്ചു നൽകി. ഉത്തരാഖണ്ഡ്-ഉത്തർ പ്രദേശ് സംസ്ഥാനങ്ങളുടെ സഹകരണ പ്രവർത്തനങ്ങൾ സീമാതീതമായി തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഏതാണ്ട് 43 കോടി രൂപ ചെലവിലാണ് വമ്പൻ ഗസ്റ്റ്ഹൗസ് യോഗി ആദിത്യനാഥ് നിർമ്മിച്ചു നൽകിയത്. 100 മുറികളുള്ള ഈ കെട്ടിടം, അദ്ദേഹം വ്യാഴാഴ്ച ഉദ്ഘാടനം ചെയ്തു. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയും അദ്ദേഹത്തോടൊപ്പം ചടങ്ങിൽ സന്നിഹിതനായിരുന്നു. കെട്ടിടത്തിന്റെ മുഴുവൻ നിർമ്മാണച്ചെലവും ഉത്തർ പ്രദേശ് സർക്കാരാണ് വഹിച്ചത്.
‘എക്കോ ടൂറിസത്തിനും സ്പിരിച്വൽ ടൂറിസത്തിനും അനേക സാധ്യതകളുള്ള നഗരമാണ് ഹരിദ്വാർ. അത് ലക്ഷക്കണക്കിന് യുവാക്കൾക്ക് തൊഴിൽ നൽകാൻ കാരണമാകും. വിശ്വാസം കൊണ്ടും സന്ദർശകരായും ഇവിടം സന്ദർശിക്കുന്ന എണ്ണമറ്റ ആൾക്കാർ, ഈ നഗരത്തിൽ സൃഷ്ടിക്കുന്ന സാധ്യതകൾ വളരെ വലുതാണ്’ യോഗി ആദിത്യനാഥ് വ്യക്തമാക്കി.
Post Your Comments