Latest NewsNewsIndia

മാംസനിരോധനം അടിച്ചേല്‍പ്പിക്കാനാവില്ല, ന്യൂനപക്ഷങ്ങളെ സംരക്ഷിക്കലാണ് ജനാധിപത്യം: ഹൈക്കോടതി

നൈനിറ്റാള്‍: ഉത്തരാഖണ്ഡിലെ ഹരിദ്വാർ ജില്ലയിൽ അറവുശാലകൾ നിരോധിച്ചതിനെതിരെ ഹൈക്കോടതി. ന്യൂനപക്ഷങ്ങളെ സംരക്ഷിക്കലാണ് ജനാധിപത്യമെന്ന് നിരീക്ഷിച്ച കോടതി മാംസനിരോധനം ആരിലും അടിച്ചേല്‍പ്പിക്കാനാവില്ലെന്നും വ്യക്തമാക്കി. ഹരിദ്വാർ ജില്ലയിൽ അറവുശാലകൾ നിരോധിച്ചതിനെ ചോദ്യം ചെയ്ത് മംഗ്‌ലൗറിലെ നിവാസികൾ സമർപ്പിച്ച ഹർജി പരിഗണിക്കവേ ആയിരുന്നു കോടതിയുടെ വിമർശനം. ചീഫ് ജസ്റ്റിസ് ആർ എസ് ചൗഹാൻ, ജസ്റ്റിസ് അലോക് കുമാർ വർമ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെതാണ് വിമർശനം.

ന്യൂനപക്ഷങ്ങളോട് എങ്ങനെയാണ് പെരുമാറുന്നത് എന്ന് നോക്കിയാണ് ഒരു സമൂഹത്തെ വിലയിരുത്തുക എന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. ‘ജനാധിപത്യം എന്നാല്‍ ന്യൂനപക്ഷങ്ങളുടെ സംരക്ഷണമാണ്. ഒരു പൗരന്റെ ഓപ്ഷനുകള്‍ നിര്‍ണ്ണയിക്കാന്‍ ഭരണകൂടത്തിന് എത്രത്തോളം കഴിയും’ കോടതി ചോദിച്ചു. ഹർജിക്കാര്‍ ഉന്നയിക്കുന്നത് ഗുരുതര അവകാശ പ്രശ്നമാണെന്നും ഭരണഘടനപരമായ വ്യാഖ്യാനം ആവശ്യമാണെന്നും കോടതി പറഞ്ഞു.

Also Read:കോവിഡിന്റെ ഉത്ഭവത്തെ കുറിച്ച് അറിയുന്നതിനായി രണ്ടാം ഘട്ട അന്വേഷണത്തിനൊരുങ്ങി ഡബ്ല്യൂഎച്ച്ഒ

സ്വകാര്യതയ്ക്കുള്ള അവകാശം, ജീവിക്കാനുള്ള അവകാശം, സ്വതന്ത്രമായി മതം ആചരിക്കാനുള്ള അവകാശം എന്നിവയ്ക്കെതിരെയാണ് ഈ വിലക്ക് എന്ന് ഹരീദ്വാറിലെ മുസ്ലീങ്ങൾ ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. മതത്തിന്റെയും ജാതിയുടെയും പരിമിതികളിലൂടെ ഹരിദ്വാർ ജില്ലയിലെ ആളുകൾക്ക് പുതിയ വെജിറ്റേറിയൻ ഭക്ഷണം മതിയെന്ന് തെറ്റുമാനിക്കുന്നത് ശത്രുതാപരമായ വിവേചനത്തിന് തുല്യമാണെന്നും ഹർജിയിൽ പറയുന്നു.

ഈ വർഷം മാർച്ചിൽ ആണ് ഹരിദ്വാറിലെ എല്ലാ പ്രദേശങ്ങളിലും അറവുശാലകളിൽ നിരോധിച്ചത്. അറവുശാലകൾക്ക് നൽകിയ എൻ‌ഒസികൾ റദ്ദാക്കുകയും ചെയ്തു. ഈ നിരോധനം ഏകപക്ഷീയവും ഭരണഘടനാ വിരുദ്ധവുമാണെന്ന് ഹർജിയിൽ അവകാശപ്പെട്ടു. ഒരു പൗരന് സ്വന്തം ഭക്ഷണക്രമം തീരുമാനിക്കാന്‍ അവകാശമുണ്ടോ അല്ലെങ്കില്‍ അത് ഭരണകൂടം തീരുമാനിക്കുമോ എന്നതാണ് ചോദ്യം. കേസിന് കൂടുതല്‍ വാദം കേള്‍ക്കേണ്ട ആവശ്യമുണ്ടെന്നും കോടതി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button