കോട്ടയം: പെണ്‍കുട്ടികളുടെ വിവാഹ പ്രായം 21 ആക്കുന്ന കേന്ദ്ര സർക്കാർ തീരുമാനത്തെ പിന്തുണച്ചു ഓര്‍ത്തഡോക്സ് സഭ. കുട്ടികളുടെ വിവാഹപ്രായം 21 ആക്കുന്നതിൽ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് എതിര്‍പ്പില്ലെന്ന് സഭാ പരമാധ്യക്ഷന്‍ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ പറഞ്ഞു.
read also: മൂന്നിരട്ടി വില നൽകി പിപിഇ കിറ്റ് വാങ്ങിയത് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമെന്ന് കെകെ ശൈലജ
പുരുഷന്‍മാരുടെ വിവാഹപ്രായം 21 വയസാണ്. പെണ്‍കുട്ടികള്‍ക്കും 21 ആക്കി ഏകീകരിക്കുന്നതില്‍ സഭയ്ക്ക് എതിര്‍പ്പില്ല. അമേരിക്കയിലും യൂറോപ്പിലുമുള്ള സഭയിലെ കുട്ടികള്‍ 40 വയസായാലും വിവാഹത്തിന് തയ്യാറാകുന്നില്ലെന്നതാണ് പ്രശ്‌നമെന്നും അദ്ദേഹം ഫലിതരൂപേണ പറഞ്ഞു.
Post Your Comments