COVID 19KannurKeralaNattuvarthaLatest NewsNews

മൂന്നിരട്ടി വില നൽകി പിപിഇ കിറ്റ് വാങ്ങിയത് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമെന്ന് കെകെ ശൈലജ

സർക്കാറിനെതിരായ ആക്രമണങ്ങൾ കമ്യൂണിസ്റ്റുകാർ ചെറുക്കണം

കണ്ണൂർ: കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ അഴിമതി നടന്നെന്ന ആരോപണത്തിൽ മറുപടിയുമായി മുൻമന്ത്രി കെകെ ശൈലജ രംഗത്ത്. മൂന്നിരട്ടി വില നൽകി പിപിഇ കിറ്റ് വാങ്ങിയത് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമായിരുന്നുവെന്ന് കെകെ ശൈലജ പറഞ്ഞു. വിപണിയിൽ കോവിഡ് സുരക്ഷാ ഉപകരണങ്ങൾക്ക് ക്ഷാമമുള്ളപ്പോഴാണ് ഉയർന്ന വില നൽകി പിപിഇ കിറ്റ് വാങ്ങിയതെന്നും കെകെ ശൈലജ വ്യക്തമാക്കി.

‘അന്വേഷിച്ചപ്പോൾ ആയിരത്തി അഞ്ഞൂറ് രൂപയ്ക്ക് പിപിഇ കിറ്റ് തരാൻ ഒരു കമ്പനി തയ്യാറായി. വില നോക്കാതെ മൂന്നിരട്ടി ഉപകരണങ്ങൾ സംഭരിക്കാൻ മുഖ്യമന്ത്രി നിർദ്ദേശിക്കുകയായിരുന്നു. ദുരന്ത സമയത്ത് നടപടിക്രമങ്ങൾ പാലിക്കാതെയും സാധനങ്ങൾ വാങ്ങാനുള്ള അധികാരം സർക്കാരിനുണ്ട്. പിന്നീടാണ് അഞ്ഞൂറ് രൂപയ്ക്ക് പിപിഇ കിറ്റ് മാർക്കറ്റിൽ ലഭ്യമായത്’. കെകെ ശൈലജ പറഞ്ഞു. സർക്കാറിനെതിരായ ആക്രമണങ്ങൾ കമ്യൂണിസ്റ്റുകാർ ചെറുക്കണമെന്നും അഴിമതി ആരോപണങ്ങൾ അടിസ്ഥാനമില്ലാത്തതെന്നും കെകെ ശൈലജ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button