KeralaLatest NewsIndia

പുരുഷന്മാരുടെ വിവാഹപ്രായം 18 ആയി കുറയ്ക്കണം, സ്ത്രീകളുടേത് ഉയർത്തരുത്: മുസ്ലീംലീഗിനെ പിന്താങ്ങി രാഹുല്‍ ഈശ്വര്‍

ഇത് കൂടാതെ യൂണിഫോം സിവില്‍ കോഡ് രാജ്യത്തെ തകര്‍ക്കുമെന്നും രാഹുല്‍ ചാനല്‍ ചര്‍ച്ചയ്ക്കിടെ അഭിപ്രായപ്പെട്ടു.

കോഴിക്കോട്: സ്ത്രീകളുടെ വിവാഹ പ്രായം ഉയര്‍ത്തരുതെന്ന് വാദിച്ച്‌ രാഹുല്‍ ഈശ്വര്‍. കുടുംബ സങ്കല്‍പ്പം തകരരുതെന്ന് ആഗ്രഹിക്കുന്നവര്‍ വിവാഹ പ്രായം ഉയര്‍ത്തുന്നതിനെ എതിര്‍ക്കുന്നുവെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. പുരുഷന്മാരുടെ വിവാഹ പ്രായം കൂടി 18 ആക്കി പരിമിതപ്പെടുത്തണമെന്നാണ് തന്റെ അഭിപ്രായമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. വിവിധ കമ്മീഷനുകളുടെ പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്റെ വാദം.

ഇത് കൂടാതെ യൂണിഫോം സിവില്‍ കോഡ് രാജ്യത്തെ തകര്‍ക്കുമെന്നും രാഹുല്‍ ചാനല്‍ ചര്‍ച്ചയ്ക്കിടെ അഭിപ്രായപ്പെട്ടു. വിവാഹ പ്രായം ഉയര്‍ത്തുന്നതിന് പകരം വിവാഹത്തിന് മുമ്പ് ക്രിസ്ത്യന്‍ മാതൃകയില്‍ ക്ലാസുകള്‍ നല്‍കണമെന്നും രാഹുല്‍ മുസ്ലീം ലീഗിന്റെ നിലപാടിനെ അനുകൂലിച്ചുകൊണ്ട് വ്യക്തമാക്കി. അതിനാല്‍ സര്‍ക്കാര്‍ വെറുതെ വിവാഹത്തില്‍ കൈകടത്തരുതെന്നും രാഹുല്‍ പറഞ്ഞു.

നേരത്തെ ആനി രാജയും വൃന്ദാകാരാട്ടും വിവാഹപ്രായം ഉയർത്തുന്നതിനെതിരെ രംഗത്ത് വന്നിരുന്നു. ഇത് കൂടാതെ മുന്‍ മന്ത്രി കെകെ ശൈലജയും സ്ത്രീകളുടെ വിവാഹപ്രായം ഉയര്‍ത്തുന്നതിനെതിരെ രംഗത്തുവന്നു. പ്രായപൂര്‍ത്തി ആകുന്നതോടെ സ്വന്തം കാര്യത്തില്‍ തീരുമാനം എടുക്കാന്‍ പ്രാപ്തിയുള്ളവരാകും. അതിനാല്‍ വിവാഹപ്രായം 21 ആക്കേണ്ടതില്ലെന്നും ശൈലജ കോഴിക്കോട് നടന്ന പത്ര സമ്മേളനത്തില്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button