ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങളിലെ സമരം നിർത്തിയിട്ടും കേന്ദ്രസർക്കാരിനെതിരെ വിവിധ വിഷയങ്ങളിൽ അനാവശ്യ ഇടപെടലുമായി കര്‍ഷക സമരക്കാർ. പെണ്‍കുട്ടികളുടെ വിവാഹപ്രായ വിഷയമാണ് ഇത്തവണ കര്‍ഷകര്‍ എതിര്‍പ്പ് ഉന്നയിക്കുന്ന വിഷയം. പതിനെട്ടില്‍ നിന്നും വിവാഹപ്രായം 21 ആക്കാനുളള നീക്കം അംഗീകരിക്കില്ലെന്നും ഇത് അവകാശലംഘനമാണെന്നും ഹരിയാനയില്‍ ഭീവാണിയില്‍ നടന്ന മഹാപഞ്ചായത്തില്‍ കര്‍ഷക നേതാക്കള്‍ അഭിപ്രായപ്പെട്ടു.
പെണ്‍കുട്ടിയുടെ വിവാഹ പ്രായം നിശ്ചയിക്കുന്നത് മാതാപിതാക്കളോടെ സമ്മതത്തോടെ വേണം. കേന്ദ്ര സര്‍ക്കാര്‍ നടപടി അവകാശലംഘനമാണ് ഇത് നടപ്പാക്കാന്‍ അനുവദിക്കില്ല. കര്‍ഷക സമരക്കാര്‍ പറഞ്ഞു. കര്‍ഷക സമരകാലത്ത് കര്‍ഷകര്‍ക്കെതിരെയെടുത്ത കേസുകള്‍ പിന്‍വലിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു. ഇത് പാലിക്കണണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു. ജനുവരി 26ന് ഗ്രാമങ്ങള്‍തോറും ട്രാക്‌ടര്‍ റാലി സംഘടിപ്പിക്കുമെന്ന് രാകേഷ് ടിക്കായത്ത് അറിയിച്ചു.
അതേസമയം കേന്ദ്രസർക്കാരിന്റെ സ്ഥിരം വിമർശകനായ മേഘാലയ ഗവര്‍ണറായ സത്യപാല്‍ സിംഗ് ഇന്നലെ യോഗത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചെങ്കിലും എത്തിയില്ല.രാഷ്‌ട്രപതി ഭവനില്‍ ഒരു യോഗത്തില്‍ പങ്കെടുക്കേണ്ടതിനാലാണ് അദ്ദേഹം പങ്കെടുക്കാത്തതെന്ന് കര്‍ഷക നേതാക്കള്‍ അറിയിച്ചു
Post Your Comments