KeralaNattuvarthaLatest NewsNews

ഖത്തീബുമാര്‍ പള്ളികളില്‍ ഉദ്ബോധനം നടത്തണം, വിവാഹപ്രായം ഉയർത്താൻ അനുവദിക്കരുത്: സമസ്ത

കോഴിക്കോട്: വിവാഹപ്രായം ഉയർത്താൻ അനുവദിക്കരുതെന്ന നിർദേശവുമായി സമസ്ത വീണ്ടും രംഗത്ത്. സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കി ഉയര്‍ത്താനുള്ള ‘ദപ്രൊഹിബിഷന്‍ ഓഫ് ചൈല്‍ഡ് മാര്യേജ് 2021’ പിന്‍വലിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.

Also Read:വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് പരീക്ഷിക്കാവുന്ന ചില ഫേസ് പാക്കുകൾ

വിവാഹപ്രായം 21 വയസ്സായി ഉയര്‍ത്തുന്നതിനുള്ള ബില്ല് പരിശോധിക്കുന്നതിന്റെ ഭാഗമായി പാര്‍ലമെന്റ് സ്ഥിരം സമിതി പൊതു ജനങ്ങളില്‍ നിന്ന് അഭിപ്രായം ആരാഞ്ഞിട്ടുണ്ട്. അതേസമയം സംസ്ഥാനത്ത് ഇപ്പോഴും അനേകം ശൈശവ വിവാഹങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നുണ്ട്. ഇത് അവസാനിപ്പിക്കാൻ സർക്കാർ കൊണ്ടുവന്ന പദ്ധതികൾ ഒന്നും തന്നെ ഫലം കണ്ടിട്ടില്ല.

മലപ്പുറത്ത് 16 വയസ്സ് മാത്രമായ ഒരു പെൺകുട്ടി 6 മാസം ഗർഭിണിയാണെന്നും, പ്രായപൂർത്തിയാകാതെയാണ് ആ പെൺകുട്ടിയുടെ വിവാഹം നടന്നതെന്നുമുള്ള വാർത്ത വളരെ ഞെട്ടലോടെയാണ് കേരളീയ സമൂഹം കേട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button