ThiruvananthapuramLatest NewsKeralaNattuvarthaNews

കു​മാ​ര​പു​രം ജ​ങ്​​ഷ​നി​ൽ മൂ​ന്ന് ക​ട​ക​ളി​ൽ അ​​ഗ്നി​ബാ​ധ : കടകൾ പൂ​ർ​ണ​മാ​യി ക​ത്തി​ന​ശി​ച്ചു

കു​മാ​ര​പു​രം എ.​ജെ ഹാ​ളി​ന് സ​മീ​പ​മു​ള്ള മെ​ഡി​ക്ക​ൽ സ്​​റ്റോ​ർ, ഫു​ട്​​വെ​യ​ർ ഷോ​പ്, ബാ​ർ​ബ‌​ർ ഷോ​പ് എ​ന്നി​വ​യി​ലാ​ണ്​ അ​ഗ്നി​ബാ​ധയുണ്ടായത്

തി​രു​വ​ന​ന്ത​പു​രം: കു​മാ​ര​പു​രം ജ​ങ്​​ഷ​നി​ൽ മൂ​ന്ന് ക​ട​ക​ളി​ൽ വൻ തീ​പി​ടി​ത്തം. കു​മാ​ര​പു​രം എ.​ജെ ഹാ​ളി​ന് സ​മീ​പ​മു​ള്ള മെ​ഡി​ക്ക​ൽ സ്​​റ്റോ​ർ, ഫു​ട്​​വെ​യ​ർ ഷോ​പ്, ബാ​ർ​ബ‌​ർ ഷോ​പ് എ​ന്നി​വ​യി​ലാ​ണ്​ അ​ഗ്നി​ബാ​ധയുണ്ടായത്. മൂ​ന്ന് ക​ട​ക​ളും പൂ​ർ​ണ​മാ​യി ക​ത്തി​ന​ശി​ച്ചു. ചൊ​വ്വാ​ഴ്​​ച വൈ​കീ​ട്ട് മൂ​ന്ന​ര​ക്കാ​ണ് സം​ഭ​വമുണ്ടായത്.

ആ​ദ്യം തീ പിടിച്ചത് ഫാ​ൻ​സി സ്​​റ്റോ​റി​ലാ​ണ്. തീ ​അ​തി​വേ​ഗ​ത്തി​ൽ പ​ട​ർ​ന്നതിനെ തുടർന്ന് ജീ​വ​ന​ക്കാ​ർ പു​റ​ത്തി​റ​ങ്ങി. ഉ​ട​ൻ തന്നെ ചാ​ക്ക​യി​ലെ അ​ഗ്​​നി​ശ​മ​ന നി​ല​യ​ത്തി​ൽ വി​ളി​ക്കുകയായിരുന്നു. ഫ​യ​ർ​ഫോ​ഴ്സ് എ​ത്തു​മ്പോ​ഴേക്കും സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന ര​ണ്ട് ക​ട​ക​ളി​ലേ​ക്കു​കൂ​ടി തീ​പ​ട​ർ​ന്നിരുന്നു. ഫാ​ൻ​സി സ്​​റ്റോ​ർ ജീ​വ​ന​ക്കാ​ർ ബ​ഹ​ളംവെ​ച്ച് സ​മീ​പ​ത്തെ ക​ട​ക്കാ​രെ അ​റി​യി​ച്ച​തി​നാ​ൽ ആ​ള​പാ​യ​മു​ണ്ടാ​യി​ല്ല.

Read Also : അനുപമ ഒരു മികച്ച തുടക്കമായിരുന്നു: അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ച കുഞ്ഞിനെ പെറ്റമ്മ തിരികെ വാങ്ങിയ സംഭവത്തിൽ ശാരദക്കുട്ടി

രാ​ജാ​ജി ന​ഗ​റി​ൽ​ നി​ന്നും ചാ​ക്ക​യി​ൽ ​നി​ന്നും നാ​ല് ഫ​യ​ർ​ഫോ​ഴ്സ് യൂണിറ്റെത്തി​യാ​ണ് തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്. ഫാ​ൻ​സി ക​ട​യി​ലെ ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ട്​ അ​പ​ക​ട​കാ​ര​ണ​മാ​യെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. മൂ​ന്ന് ക​ട​ക​ൾ​ക്കു​കൂ​ടി 20 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്​​ട​മു​ണ്ടായെന്നാ​ണ് വിലയിരുത്തൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button