Latest NewsNewsIndia

18 വയസ്സിൽ യുവതികൾക്ക് പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാം, പങ്കാളിയെ പറ്റാത്തതെന്ത്?: വിമർശനവുമായി ഒവൈസി

ന്യൂഡല്‍ഹി : പതിനെട്ടാം വയസ്സില്‍ വോട്ട് ചെയ്ത് പെണ്‍കുട്ടിക്ക് രാജ്യത്തെ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാന്‍ കഴിയുമെങ്കില്‍ എന്തുകൊണ്ട് പങ്കാളിയെ തിരഞ്ഞെടുത്തുകൂടായെന്ന് ഓള്‍ ഇന്ത്യ മജ്ലിസ്-ഇ-ഇത്തെഹാദുല്‍ മുസ്ലിമീന്‍ എംപി ആസാദുദ്ദീന്‍ ഒവൈസി. കേന്ദ്ര സർക്കാർ പൗരന്‍മാരുടെ സ്വാതന്ത്ര്യത്തിലേക്ക് കടന്നുകയറുന്നതിന്റെ മികച്ച ഉദാഹരണമാണ് പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്താനുള്ള നീക്കമെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീകളുടെ ഉന്നമനത്തിനായി ഈ സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല. 18 വയസായാല്‍ ഒരു ഇന്ത്യന്‍ പൗരന് കരാറില്‍ ഒപ്പിടാനും വ്യവസായം ആരംഭിക്കാനും, പ്രധാനമന്ത്രിമാരെ തിരഞ്ഞെടുക്കാനും, എംപിമാരെയും എംഎല്‍എമാരെയും തിരഞ്ഞെടുക്കാനും കഴിയും. ആണ്‍കുട്ടികളുടെ വിവാഹ പ്രായപരിധിയും 21-ല്‍ നിന്ന് 18 ആയി കുറയ്ക്കണമെന്നാണ് തന്റെ ആഭിപ്രായമെന്നും ഒവൈസി പറഞ്ഞു.

Read Also  :  പാകിസ്താനിലെ കറാച്ചിയില്‍ വന്‍ ബോംബ് സ്ഫോടനം

‘ഡാറ്റ പ്രൊട്ടക്ഷന്‍ ബില്‍ പ്രകാരം ഡാറ്റ പങ്കിടാന്‍ നിങ്ങള്‍ക്ക് അവകാശമുണ്ട്, പക്ഷേ നിങ്ങള്‍ക്ക് ഒരു പങ്കാളിയെ തിരഞ്ഞെടുക്കാന്‍ കഴിയില്ല. ഇത് എന്ത് തരം യുക്തിയാണ്? അതിനാലാണ് ഇത് തെറ്റായ നടപടിയാണെന്ന് എനിക്ക് തോന്നുന്നത്. എന്റെ കാഴ്ചപ്പാടില്‍, 21 വയസാകുമ്പോള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരാള്‍ക്ക് അവകാശം നല്‍കണം. സുപ്രീം കോടതി പോലും പറഞ്ഞത് ഇപ്പോള്‍ സ്വകാര്യത മൗലികാവകാശമാണെന്നാണ്, അതിനാല്‍ ആരെ വിവാഹം കഴിക്കണമെന്ന് ഒരാള്‍ക്ക് തിരഞ്ഞെടുക്കാം, ഒരു കുട്ടി എപ്പോള്‍ വേണമെന്ന് ഒരാള്‍ക്ക് തിരഞ്ഞെടുക്കാം’ ഒവൈസി പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button