ന്യൂഡൽഹി : പെൺകുട്ടികളുടെ വിവാഹപ്രായം 18 ൽ നിന്ന് 21 ആക്കി ഉയർത്താൻ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചതിന് പിന്നാലെ വിവാദ പരാമർശവുമായി സമാജ്വാദി പാർട്ടി നേതാവ് അബു അസ്മി. പെൺകുട്ടികൾ പിതാവിനോടൊപ്പമോ സഹോദരനോടൊപ്പമോ ഒറ്റയ്ക്കിരിക്കുമ്പോൾ പീഡിപ്പിക്കപ്പെടാൻ സാധ്യതയുണ്ട്. അതിനാൽ അവരെ നേരത്തെ തന്നെ വിവാഹം കഴിപ്പിക്കുകയാണ് നല്ലതെന്നും അബു അസ്മ പറഞ്ഞു.
‘പെൺകുട്ടിൾ പ്രായപൂർത്തിയായാൽ അവരെ വിവാഹം കഴിപ്പിക്കണമെന്നാണ് നമ്മുടെ സംസ്കാരം നമ്മെ പഠിപ്പിക്കുന്നത്. അവർക്ക് പ്രായമായിട്ടും വിവാഹം നടത്താതിരുന്നാൽ മാതാപിതാക്കൾ കുട്ടികളോട് ചെയ്യുന്ന ക്രൂരതയാകും അത്. പെൺകുട്ടികൾ അവരുടെ പിതാവിന്റെയും സഹോദരന്റെയും പീഡനങ്ങൾക്ക് നിരന്തരം ഇരയാകുന്നുണ്ട്. വീട്ടിൽ പെൺമക്കളോടൊപ്പം ഒറ്റയ്ക്കിരിക്കുമ്പോൾ ഇവരുടെ ശരീരത്തിൽ ചെകുത്താൻ പ്രവേശിക്കുകയും ഇത്തരത്തിലുള്ള പ്രവൃത്തികൾ ചെയ്യിപ്പിക്കുകയും ചെയ്യുന്നു. ഇത്തരം സംഭവങ്ങൾ നടക്കാതിരിക്കാനാണ് പെൺകുട്ടികളെ നേരത്തെ വിവാഹം കഴിപ്പിക്കണമെന്ന് പറയുന്നത്’- അബു അസ്മ പറഞ്ഞു.
Read Also : വൈദ്യുതാഘാതമേറ്റ പങ്കാളിയ്ക്ക് കുരങ്ങന്റെ അടിയന്തര ശ്രൂശ്രൂഷ : വൈറലായി വീഡിയോ
പെൺകുട്ടികളെ നേരത്തെ വിവാഹം കഴിപ്പിച്ചില്ലെങ്കിൽ അവരുടെ സ്വഭാവങ്ങളിൽ മാറ്റം വരുമെന്നും അവർ മോശക്കാരികളാകുമെന്നും അദ്ദേഹം പറഞ്ഞു. പെൺകുട്ടികൾ ഋതുമതികൾ ആകുമ്പോൾ തന്നെ അവരെ വിവാഹം കഴിപ്പിക്കണമെന്നും സമാജ്വാദി പാർട്ടി നേതാക്കൾ പറഞ്ഞു.
Post Your Comments