PalakkadKeralaCinemaNattuvarthaMollywoodLatest NewsNewsEntertainment

ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങുന്നതിനിടെ കാര്‍ മതിലില്‍ ഇടിച്ച് സിനിമ താരത്തിന് പരിക്ക്: രണ്ടുപേരുടെ നില ഗുരുതരം

പാലക്കാട്: സിനിമ -സീരിയല്‍ താരം തനിമയ്ക്ക് വാഹനാപകടത്തില്‍ പരിക്കേറ്റു. മണ്ണാര്‍ക്കാട്ടുനിന്ന് ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങുന്നതിനിടെ തനിമയുടെ കാര്‍ അപകടത്തില്‍പ്പെടുകയായിരുന്നു.

തനിമയോടൊപ്പം വാഹനത്തില്‍ ഉണ്ടായിരുന്ന രമ, ബിന്ദു, മീനാക്ഷി, പ്രദീപ് കുമാര്‍ എന്നിവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ മണ്ണാര്‍ക്കാട് വട്ടമ്പലത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തിൽ പരിക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമാണ്.

ശ്രീകൃഷ്ണപുരം പഞ്ചായത്ത് കല്യാണ മണ്ഡപത്തിന് സമീപത്ത് വച്ച് കാര്‍ മതിലില്‍ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. തിരുവനന്തപുരം, കൊല്ലം, കൊട്ടാരക്കര സ്വദേശികളാണ് അപകടത്തില്‍പ്പെട്ട വാഹനത്തിൽ ഉണ്ടായിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button