Latest NewsNewsIndia

‘ഞാന്‍ വിപ്ലവകാരി’: സര്‍ക്കാരുകള്‍ വരും പോകും പക്ഷെ താൻ സത്യം മാത്രമാണ് പറയാറുള്ളുവെന്ന് വരുണ്‍ ഗാന്ധി

വരുണിന്റെ അമ്മ മേനകാ ഗാന്ധി 1998 ലും, 1999 ലും സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചായിരുന്നു പിലിഭിത്തില്‍ നിന്ന് വിജയിച്ചത്.

ബറേലി: ബി.ജെ.പിയിലെ മറ്റുള്ള എം.എല്‍.എമാര്‍ക്കോ എം.പിമാര്‍ക്കോ അതിനുള്ള ആര്‍ജ്ജവമില്ലെന്ന് വരുണ്‍ ഗാന്ധി എം.പി. ബറേലിയിലെ ഗ്രാമങ്ങളിലെ കര്‍ഷകരോട് സംസാരിക്കുകയായിരുന്നു അദ്ധേഹം. കരിമ്പിന്റെ താങ്ങുവില വര്‍ധിപ്പിക്കുന്നത് ഉള്‍പ്പടെയുള്ള വിഷയങ്ങളെ കുറിച്ച് സംസാരിച്ച ജനപ്രതിനിധി താന്‍ മാത്രമാണെന്നും ബി.ജെ.പി ജനപ്രതിനിധികള്‍ ഇത്തരം വിഷയങ്ങള്‍ ഉയര്‍ത്താറില്ല. അടുത്ത തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെടുമോ എന്നവര്‍ ഭയക്കുന്നുവെന്നും വരുണ്‍ ഗാന്ധി പറഞ്ഞു.

‘ തങ്ങള്‍ക്ക് സീറ്റ് കിട്ടില്ലെന്ന് ഈ നേതാക്കള്‍ ഭയക്കുന്നു. ജനങ്ങള്‍ക്ക് വേണ്ടി ജനപ്രതിനിധികളല്ലാതെ മറ്റാരാണ് ശബ്ദമുയര്‍ത്തുക. സീറ്റ് ലഭിക്കുമോ ഇല്ലയോ എന്നത് എന്നെ ബാധിക്കുന്ന വിഷയമല്ല. എന്റെ അമ്മ പല തിരഞ്ഞെടുപ്പുകളിലും വിജയിച്ചത് സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ്. സര്‍ക്കാരുകള്‍ വരും പോകും. പക്ഷെ ഞാന്‍ സത്യം മാത്രമാണ് പറയാറ്’. – അദ്ദേഹം വ്യക്തമാക്കി.

Read Also: സിനിമാമേഖലയ്ക്ക് ഭീഷണി: ടെലഗ്രാം നിരോധിക്കണമെന്ന് ആവശ്യവുമായി ബേസില്‍ ജോസഫ്

‘താനൊരു വിപ്ലവകാരിയാണ്. അനീതി നടക്കുന്നത് തനിക്ക് കണ്ടുനില്‍ക്കാനാവില്ല. താന്‍ പലപ്പോഴും ജനങ്ങള്‍ക്ക് നല്‍കുന്ന സഹായമെല്ലാം തന്റെ സ്വന്തം പണത്തില്‍ നിന്നാണ് നല്‍കുന്നത്’- ബറേലി ഉള്‍പ്പെടുന്ന പിലിഭിത്ത് ലോക്‌സഭ മണ്ഡലത്തില്‍ നിന്നുള്ള എം.പിയായ വരുണ്‍ ഗാന്ധി പറഞ്ഞു.

വരുണിന്റെ അമ്മ മേനകാ ഗാന്ധി 1998 ലും, 1999 ലും സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചായിരുന്നു പിലിഭിത്തില്‍ നിന്ന് വിജയിച്ചത്. നേരത്തെ വരുണ്‍ ഗാന്ധിയെയും മാതാവ് മനേക ഗാന്ധിയെയും ബി.ജെ.പി ദേശീയ പ്രവര്‍ത്തന സമിതിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ലഖിംപുര്‍ ഖേരി സംഭവത്തില്‍ ഉള്‍പ്പടെ വരുണ്‍ ബി.ജെ.പി നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button