ന്യൂഡൽഹി: കേന്ദ്രത്തിനെതിരെ വീണ്ടും വിമർശനവുമായി ബിജെപി എംപി വരുൺ ഗാന്ധി. സ്വകാര്യവത്കരണം നിരവധി പേരെ തൊഴില്‍ രഹിതരാക്കിയെന്നും ജനങ്ങൾക്കു വേണ്ടിയുള്ള ഭരണകൂടം ഒരിക്കലും മുതലാളിത്തത്തെ പിന്തുണക്കില്ലെന്നും വരുൺ ഗാന്ധി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു വരുൺ ഗാന്ധിയുടെ പ്രതികരണം.
‘ബാങ്കുകളുടെയും റെയിൽവേയുടെയും സ്വകാര്യവത്കരണം 5 ലക്ഷം പേരെ തൊഴിലില്ലാത്തവരാക്കും. ഇത് ലക്ഷക്കണക്കിന് കുടുംബങ്ങളുടെ പ്രതീക്ഷകൾക്ക് തിരിച്ചടിയാകും. ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ഒരു സർക്കാരിന് മുതലാളിത്തത്തെ പ്രോത്സാഹിപ്പിച്ച് അസമത്വത്തെ പ്രോത്സാഹിപ്പിക്കാനാകില്ല’- വരുൺ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.
Read Also : പതിനാറുകാരനെ പീഡിപ്പിച്ച ഗര്‍ഭിണിയായ പത്തൊമ്പതുകാരിക്കെതിരെ പോക്സോ കേസ്: സംഭവം ആലുവയിൽ
നിരവധി വിഷയങ്ങളിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് വരുൺ ഗാന്ധി മുമ്പും രംഗത്ത് വന്നിരുന്നു. ഉത്തർപ്രദേശിലെ ലഖിംപൂരിൽ നടന്ന കർഷക കൂട്ടക്കൊലയിൽ കേന്ദ്രമന്ത്രി അജയ് മിശ്രക്കും മകനുമെതിരെ രൂക്ഷവിമർശനങ്ങളാണ് വരുൺ ഗാന്ധി ഉന്നയിച്ചത്. ഉത്തര്‍പ്രദേശിലെ പിലിഭിട്ട് ലോക്‌സഭ മണ്ഡലത്തില്‍ നിന്നുള്ള എം.പിയാണ് വരുണ്‍ ഗാന്ധി.
Post Your Comments