ലഖ്‌നൗ: ബി ജെ പി എം പി വരുണ്‍ ഗാന്ധിയുടെ സമീപകാല പ്രസ്താവനകളെല്ലാം അദ്ദേഹം പാര്‍ട്ടി വിടാന്‍ ഒരുങ്ങുന്നു എന്ന സൂചന നല്‍കുന്നതാണ്. ഇതുകൊണ്ടു തന്നെ അദ്ദേഹത്തെ ബിജെപി പാടെ തഴഞ്ഞിരിക്കുകയാണ്. വരുണ്‍ ഗാന്ധി ബിജെപിയെ വിമര്‍ശിക്കാന്‍ തുടങ്ങിയിട്ട് മൂന്ന് വര്‍ഷത്തോളമായി. 2019 ല്‍ അമ്മ മേനക ഗാന്ധിയെ നരേന്ദ്ര മോദി മന്ത്രിസഭയില്‍ വീണ്ടും ഉള്‍പ്പെടുത്താത്തതിനെ തുടര്‍ന്നാണ് വരുണിന്റെ വിയോജിപ്പിന്റെ ആദ്യ സൂചനകള്‍ പുറത്തുവന്നത്.
അതിന് മുന്‍പ് യു പി മുഖ്യമന്ത്രി സ്ഥാനം സ്വപ്‌നം കണ്ടിരിക്കുകയായിരുന്നു വരുണ്‍ ഗാന്ധി. എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷമാണ് യോഗി ആദിത്യനാഥ് അപ്രതീക്ഷിതമായി ആ റോളിലേക്ക് എത്തുന്നത്. അതിനുശേഷം, ബി ജെ പിയുടെ ഭരണത്തെ ചോദ്യം ചെയ്യാനുള്ള ഒരു അവസരവും വരുണ്‍ ഗാന്ധി പാഴാക്കിയിട്ടില്ല. ഏറ്റവും ഒടുവില്‍ രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍ അദ്ദേഹം പങ്കെടുത്തേക്കും എന്ന തരത്തില്‍ പോലും റിപ്പോര്‍ട്ടുകള്‍ വന്നു.ബി ജെ പിയില്‍ ഇനി തനിക്ക് ഭാവി ഇല്ല എന്ന് വരുണ്‍ ഗാന്ധിക്ക് ബോധ്യമുണ്ട്.
തന്റെ ‘മാതൃപാര്‍ട്ടിയായ’ കോണ്‍ഗ്രസിലേക്ക് അദ്ദേഹം തിരിച്ചുപോകുമോ എന്നതാണ് പ്രധാന ചോദ്യം. കോണ്‍ഗ്രസിലല്ലാതെ മറ്റൊരു പാര്‍ട്ടിയിലും അദ്ദേഹത്തിന് ദേശീയ വ്യക്തിത്വം നിലനിര്‍ത്താന്‍ സാധിക്കില്ല. എങ്കിലും എന്‍ സി പി, തൃണമൂല്‍ കോണ്‍ഗ്രസ്, എസ് പി എന്നിവ അദ്ദേഹത്തിന്റെ രണ്ടാം ഓപ്ഷനായി ഉണ്ടായിരിക്കും.
Post Your Comments