Latest NewsIndia

യുപിയിൽ ബിജെപിയുടെ താരപ്രചാരക പട്ടിക പുറത്തിറക്കി: വരുണിനെയും മനേകയെയും ഒഴിവാക്കി

കർഷക സമരം, ലഖിംപൂർ ഖേരി സംഭവങ്ങളുടെ പശ്ചാത്തലത്തിൽ വരുൺ ഗാന്ധി കടുത്ത വിമർശനമാണ് കേന്ദ്രസർക്കാരിനെതിരെ ഉന്നയിച്ചത്.

ലഖ്‌നൗ: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള മുപ്പത് അംഗ താരപ്രചാരക പട്ടിക ബിജെപി പുറത്തിറക്കി. ബിജെപി എംപിമാരായ മനേക ഗാന്ധിയും വരുൺ ഗാന്ധിയേയും ഒഴിവാക്കിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ഇവർക്ക് സീറ്റ് നൽകുമോയെന്ന കാര്യത്തിലും സംശയമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ജെ പി നഡ്ഡ തുടങ്ങിയവരാണ് പ്രചാരണ പട്ടികയിലെ പ്രമുഖർ.
കർഷക സമരം, ലഖിംപൂർ ഖേരി സംഭവങ്ങളുടെ പശ്ചാത്തലത്തിൽ വരുൺ ഗാന്ധി കടുത്ത വിമർശനമാണ് കേന്ദ്രസർക്കാരിനെതിരെ ഉന്നയിച്ചത്.

ഇതേത്തുടർന്ന് ബിജെപി പ്രവർത്തക സമിതിയിൽ നിന്നും മനേകയേയും വരുണിനേയും പുറത്താക്കിയിരുന്നു. ഇതിനു തുടർച്ചയാണ് താരപ്രചാരക പട്ടികയിൽ നിന്നും പുറത്താക്കിയ നടപടിയും. 30 അംഗ താരപ്രചാരക സമിതിയെ നയിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡയാണ് രണ്ടാമൻ. രാജ്നാഥ് സിങ്, അമിത് ഷാ, യോഗി ആദിത്യനാഥ്, സ്മൃതി ഇറാനി, തുടങ്ങിയവരും പട്ടികയിലുണ്ട്.

അമിത് ഷായും ജെ പി നഡ്ഡയും ജനുവരി മൂന്നാം വാരം മുതൽ യുപിയിൽ പര്യടനം ആരംഭിക്കും. ഫെബ്രുവരി പത്ത് മുതൽ മാർച്ച് ഏഴ് വരെ ഏഴ് ഘട്ടങ്ങളിലായാണ് യുപിയിൽ തെരഞ്ഞെടുപ്പ് നടത്തുന്നത്. അതേസമയം അഖിലേഷ് യാദവിന്റെ സഹോദര ഭാര്യ അപർണ യാദവ് ബിജെപിയിലെത്തി.

നിയമസഭാ തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ബാക്കിനിൽക്കെയാണ് അപർണ ബിജെപിയിൽ ചേർന്നത്. സമാജ് വാദി പാർട്ടിയിൽ നിന്നും അപർണ ബിജെപിയിലെത്തിയത് പാർട്ടിക്ക് തിരിച്ചടിയാകില്ലെന്ന് അഖിലേഷ് യാദവ് പ്രതികരിച്ചു. അഖിലേഷ് യാദവിന്റെ ഇളയ സഹോദരൻ പ്രതീക് യാദവിന്റെ ഭാര്യയാണ് അപർണ.

shortlink

Related Articles

Post Your Comments

Related Articles


Back to top button