
ഫിറോസാബാദ്: വിവാഹത്തലേന്ന് കാമുകനൊപ്പം ഒളിച്ചോടാൻ യുവതി ചെയ്തത് അറിഞ്ഞു ഞെട്ടി വീട്ടുകാർ. വിവാഹ തലേന്ന് വീട്ടിൽ എത്തിയ എല്ലാവര്ക്കും യുവതി ചായയില്‍ ലഹരി ചേര്‍ത്തുനല്‍കി. തുടര്‍ന്ന് എല്ലാവരും ബോധരഹിതരായതിന് പിന്നാലെ യുവതി പണവും സ്വര്‍ണവുമായി കടന്നുകളയുകയായിരുന്നു. ഉത്തര്‍പ്രദേശിലെ ഫിറോസാബാദിലാണ് സംഭവം.
വീട്ടുകാര്‍ ഉണര്‍ന്നപ്പോഴാണ് കാര്യങ്ങൾ മനസിലായത് . തുടര്‍ന്ന് യുവതിയുടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. ലഹരി ചേര്‍ത്ത ചായ കുടിച്ചതിന് പിന്നാലെ ചില ബന്ധുക്കള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഒന്നരലക്ഷം രൂപ വിലയുള്ള ആഭരണങ്ങളുമായാണ് പെണ്‍കുട്ടി കടന്നുകളഞ്ഞതെന്ന് പരാതിയില്‍ ബന്ധുക്കൾ ആരോപിക്കുന്നു.
എന്നാൽ വിവാഹം മുടങ്ങാതിരിക്കാൻ വീട്ടുകാർ യുവതിയുടെ ഇളയസഹോദരിയെ യുവാവിന് വിവാഹം കഴിച്ചുനല്‍കി.
Post Your Comments