ന്യൂഡൽഹി: ചെങ്കോട്ടയുടെ നിയമപരമായ അവകാശം തനിക്കാണെന്ന വിചിത്ര വാദമുന്നയിച്ച് ഡൽഹി ഹൈക്കോടതിയിൽ ഹർജി. കെട്ടിടം വിട്ടുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് സുൽത്താന ബീഗം എന്ന വനിതയാണ് കോടതിക്കു മുന്നിലെത്തിയത്.
അവസാന മുഗൾ രാജാവായ ബഹദൂർഷാ സഫർ രണ്ടാമന്റെ കൊച്ചുമകൻ മിർസാ മുഹമ്മദ് ബേദാറിന്റെ വിധവയാണ് താനെന്ന് സുൽത്താന അവകാശപ്പെട്ടു. തന്റെ ഭർത്താവ് മരിച്ചെന്നും, 1857-ൽ, ബലപ്രയോഗത്തിലൂടെ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ചെങ്കോട്ട പിടിച്ചെടുത്തതാണ് എന്നുമാണ് ഇവർ വാദിക്കുന്നത്.
എന്നാൽ, 1857-ൽ ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനി കാണിച്ച അന്യായം ചോദ്യം ചെയ്യാൻ നൂറ്റമ്പത് വർഷമെടുത്തതെന്താണ് എന്നായിരുന്നു കോടതിയുടെ മറുചോദ്യം. ഇക്കാലമത്രയും നിങ്ങൾ എന്തു ചെയ്യുകയായിരുന്നുവെന്ന് ജസ്റ്റിസ് ഹർജിക്കാരിയോട് ചോദിച്ചു. കഴമ്പില്ലെന്നു കണ്ട് ഹർജി കോടതി തള്ളുകയും ചെയ്തു.
Post Your Comments