ThiruvananthapuramKeralaNattuvarthaLatest NewsNews

കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ എ​ത്തി​യതെന്ന് സം​ശ​യം : നാട്ടുകാർ പിടികൂടിയ സ്ത്രീയെ പൊലീസ് വിട്ടയച്ചു

50 കാ​രി​യാ​യ മ​ല​യി​ൻ​കീ​ഴ് സ്വ​ദേ​ശി​നി​യെ​യാ​ണ് സം​ശ​യ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പി​ടി​കൂ​ടി​ നാട്ടുകാർ നെ​ടു​മ​ങ്ങാ​ട് പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്

നെ​ടു​മ​ങ്ങാ​ട്: കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ എ​ത്തി​യെ​ന്ന സം​ശ​യ​ത്തി​ൽ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പൊ​ലീ​സി​ൽ ഏ​ൽ​പി​ച്ച സ്ത്രീയെ പൊലീസ് വിട്ടയച്ചു. നാട്ടുകാർ പിടികൂടിയ സ്ത്രീ ​മാ​ന​സി​കാ​സ്വാ​സ്ഥ്യ​മു​ള്ള ഭി​ക്ഷാ​ട​ക​യാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാണ് ഇവരെ പൊലീസ് വി​ട്ട​യ​ച്ചത്.

ക​ര​കു​ള​ത്ത് ഞാ​യ​റാ​ഴ്​​ച രാ​വി​ലെയാണ് സംഭവം. 50 കാ​രി​യാ​യ മ​ല​യി​ൻ​കീ​ഴ് സ്വ​ദേ​ശി​നി​യെ​യാ​ണ് സം​ശ​യ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പി​ടി​കൂ​ടി​ നാട്ടുകാർ നെ​ടു​മ​ങ്ങാ​ട് പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്.

Read Also : പനാമ പേപ്പർ കേസ്: ഐശ്വര്യ റായിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

എന്നാൽ മ​ല​യി​ൻ​കീ​ഴ് സ്​​റ്റേ​ഷ​നി​ൽ ഇ​വ​രെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​ണെ​ന്നും കി​ട​പ്പി​ലാ​യ മാ​താ​വി​നെ പ​രി​ച​രി​ക്കാ​നാ​ണ് ഭി​ക്ഷാ​ട​നം ന​ട​ത്തു​ന്ന​തെ​ന്നും നെ​ടു​മ​ങ്ങാ​ട് പൊ​ലീ​സ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button