ലക്നൗ : പ്രധാനമന്ത്രി നരേന്ദ്ര മോദി കാശി വിശ്വനാഥ് ഇടനാഴി രാജ്യത്തിന് സമര്‍പ്പിച്ചത് ഡിസംബര്‍ 13 നായിരുന്നു. പ്രധാനമന്ത്രി കാശിയില്‍ എത്തിയതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ ഏറെ വൈറലായിരുന്നു. എന്നാല്‍ ആ ചിത്രങ്ങള്‍ക്കൊപ്പം പങ്കുവെച്ച മറ്റൊരു അപൂര്‍വ ചിത്രമാണ് ഏറെ ശ്രദ്ധയാകര്‍ഷിച്ചത്.
Read Also : അടിവസ്ത്രങ്ങളുടെ ലൈനിങിനുള്ളിലും മസാലക്കുപ്പികളിലുമായി 3.8 കിലോ സ്വര്‍ണം കടത്തി; യുവതി അറസ്റ്റില്‍
അന്നേ ദിവസം, പരിപാടിക്കിടെ തന്നെ കാണാന്‍ വന്ന ദിവ്യാംഗനയായ ഒരു യുവതിയുടെ കാലില്‍ പ്രധാനമന്ത്രി തൊട്ടു വണങ്ങുന്നതായിരുന്നു ചിത്രം. ഈ ഫോട്ടോ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഇപ്പോഴും പ്രചരിക്കുന്നുണ്ട്. ഈ ഫോട്ടോയിലുള്ള യുവതി ആരാണെന്നായിരുന്നു സോഷ്യല്‍ മീഡിയ തിരഞ്ഞത്.
എന്നാല്‍ ചിലര്‍ അത് കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ നവീകരണത്തിന് പിന്നിലെ മുഖ്യ വാസ്തുശില്പിയായ ആരതി ദോഗ്രയാണെന്നും ഐഎഎസ് ഉദ്യോഗസ്ഥയാണെന്നും, വികലാംഗയാണെന്നുമൊക്കെ പ്രചരിച്ചു.
എന്നാല്‍ അവരെ കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ചിത്രത്തിലുള്ളത് ആരതി ദോഗ്രയല്ല , മറിച്ച് ശിഖ രസ്തോഗിയാണ്. കാശിയിലെ സിഗ്ര നിവാസിയാണ് ശിഖ . 40 കാരിയായ ശിഖ പത്താം ക്ലാസ് പാസ്സായതാണ്. വൈകല്യമുള്ളതിനാല്‍ സ്കൂളില്‍ പോയി പഠിക്കാനുള്ള സൗകര്യം ഇല്ലാത്തതിനാല്‍ വീട്ടിലിരുന്ന് പഠിക്കേണ്ടി വന്നു. പ്രധാനമന്ത്രി മോദി കാശി വിശ്വനാഥ് ഇടനാഴിക്ക് തറക്കല്ലിട്ട ശേഷം , അദ്ദേഹം ആദ്യം കണ്ടത് ശിഖയെയാണ്. ശിഖയുടെ കാല് തൊട്ട് വന്ദിച്ച നരേന്ദ്രമോദി ഇടനാഴിക്കുള്ളില് ഒരു കട ശിഖയ്ക്ക് നല്‍കുമെന്നും പ്രഖ്യാപിച്ചു. അത് അനുവദിച്ച് നല്‍കാനുള്ള നടപടികളും ആരംഭിച്ചു.
Post Your Comments