പന്തളം: വയോധികനെ ഹണി ട്രാപ്പിൽ കുരുക്കി പണം തട്ടിയ കേസിലെ പ്രതികളെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു. തിങ്കളാഴ്ചയാണ് കസ്റ്റഡിയിൽ വിട്ടുനൽകാൻ കോടതി അനുമതി നൽകിയത്. പന്തളം മുടിയൂർക്കോണം സ്വദേശിയായ 76കാരനെയാണ് സംഘം ഹണി ട്രാപ്പിൽ കുരുക്കിയത്.
വയോധികനെ ഹണി ട്രാപ്പിൽ കുരുക്കി 2.18 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. സംഭവത്തിൽ യുവതി ഉൾപ്പെടെ മൂന്നുപേരെ വിശദമായി ചോദ്യം ചെയ്യുന്നതിനായാണ് പൊലീസ് കസ്റ്റഡിയിൽ വാങ്ങുന്നത്.
Read Also : മന്‍സൂറിനെ തലയ്ക്കടിച്ച് കൊന്നത് ഭാര്യയുടെ കാമുകന്: അതിഥി തൊഴിലാളിയുടെ കൊലപാതകത്തില്‍ വൻ വഴിത്തിരിവ്
കഴിഞ്ഞ ശനിയാഴ്ച അറസ്റ്റ് ചെയ്ത പന്തളം മങ്ങാരം കുട്ടുവാളക്കുഴിയിൽ സിന്ധു (41), പന്തളം, കുരമ്പാല തെക്ക് സാഫല്യത്തിൽ മിഥു (25), അടൂർ പെരിങ്ങനാട് കുന്നത്തുക്കര അരുൺ നിവാസിൽ അരുൺ കൃഷ്ണൻ (32) എന്നിവരെയാണ് കസ്റ്റഡിയിൽ വാങ്ങുന്നതിന് പൊലീസ് കോടതിയിൽ അനുമതി തേടിയത്.
Post Your Comments