Latest NewsKeralaNews

മന്‍സൂറിനെ തലയ്ക്കടിച്ച് കൊന്നത് ഭാര്യയുടെ കാമുകന്‍: അതിഥി തൊഴിലാളിയുടെ കൊലപാതകത്തില്‍ വൻ വഴിത്തിരിവ്

വാടകവീടിന്റെ താഴത്തെനിലയില്‍ താമസിച്ചിരുന്ന ബീരുവും രേഷ്മയും പ്രണയത്തിലായിരുന്നു.

തൃശ്ശൂര്‍: അതിഥി തൊഴിലാളിയെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തില്‍ ട്വിസ്റ്റ്. ബംഗാള്‍ ഹൂഗ്ലി സ്വദേശി മന്‍സൂര്‍ മാലിക്കി(40)നെ കൊലപ്പെടുത്തിയത് ഭാര്യയുടെ കാമുകനായ ബീരു(33)വാണെന്നാണ് പോലീസിന്റെ ചോദ്യംചെയ്യലില്‍ കണ്ടെത്തിയിരിക്കുന്നത്. മന്‍സൂറിനെ കൊന്നത് താനാണെന്നായിരുന്നു ഭാര്യ രേഷ്മ ബീവി(30) ആദ്യം പോലീസിന് മൊഴി നല്‍കിയിരുന്നത്. എന്നാല്‍ രേഷ്മ ബീവിയെയും ബീരുവിനെയും കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യംചെയ്തതോടെയാണ് കൊലപാതകത്തിന്റെ യഥാര്‍ഥചിത്രം വ്യക്തമായത്. സംഭവത്തില്‍ ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി.

കഴിഞ്ഞദിവസമാണ് ഭര്‍ത്താവിനെ കാണാനില്ലെന്ന് പരാതി നല്‍കിയതിന് പിന്നാലെ താന്‍ തന്നെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്ന് രേഷ്മബീവി പോലീസിനോട് പറഞ്ഞത്. ഭര്‍ത്താവുമായി വഴക്കുണ്ടായെന്നും ഇതിനിടെ അടിച്ചുകൊലപ്പെടുത്തിയെന്നുമായിരുന്നു രേഷ്മയുടെ കുറ്റസമ്മതം. മൃതദേഹം കുഴിച്ചിടാന്‍ വാടകവീടിന്റെ താഴത്തെനിലയില്‍ താമസിക്കുന്ന ബീരു സഹായിച്ചെന്നും യുവതി പോലീസിനോട് പറഞ്ഞിരുന്നു. തുടര്‍ന്ന് രേഷ്മയെയും ബീരുവിനെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ യഥാര്‍ഥ കാരണം വ്യക്തമായത്.

Read Also: രാജ്യത്ത് കടുത്ത ആശങ്ക ഉയര്‍ത്തി ഒമിക്രോണ്‍: പ്രഹരശേഷി കൂടുതൽ ഏതെന്ന് വ്യക്തമാക്കി വിദഗ്ദ്ധര്‍

വാടകവീടിന്റെ താഴത്തെനിലയില്‍ താമസിച്ചിരുന്ന ബീരുവും രേഷ്മയും പ്രണയത്തിലായിരുന്നു. ഇക്കാര്യം മന്‍സൂര്‍ മാലിക്ക് അറിഞ്ഞതോടെ പ്രശ്‌നങ്ങളായി. തുടര്‍ന്ന് കഴിഞ്ഞ ഞായറാഴ്ച അര്‍ധരാത്രി ബീരുവാണ് മന്‍സൂറിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. തിങ്കളാഴ്ച പുലര്‍ച്ചെയോടെ ബീരുവും രേഷ്മയും ചേര്‍ന്ന് മൃതദേഹം വീടിന് പിന്നിലെ പറമ്പില്‍ കുഴിച്ചിടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button