![](/wp-content/uploads/2021/12/sdp.jpg)
ആലപ്പുഴ: മണ്ണഞ്ചേരിയില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാന്‍ ആക്രമിക്കപ്പെട്ടതിന് പിന്നാലെ ആർഎസ്എസ് സെെദ്ധാന്തികന്‍ ടിജി മോഹന്‍ദാസ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റ് ചർച്ചയാകുന്നു. എസ്ഡിപിഐ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ്. മണ്ണഞ്ചേരിയിലെ നിങ്ങളുടെ കളി കുറച്ചു വർഷങ്ങളായി അൽപം കൂടുതലായിരുന്നു. എന്നാണു ടിജി മോഹന്‍ദാസിന്റെ ട്വീറ്റ്.
read also: ആലപ്പുഴയില്‍ നിരോധനാജ്ഞ തുടരുന്നു: ജില്ലാ കളക്ടര്‍ വിളിച്ച സര്‍വകക്ഷിയോഗത്തിൽ മന്ത്രിമാരും പങ്കെടുക്കും
‘ആലപ്പുഴയിൽ എസ്ഡിപിഐ നേതാവിന് വെട്ടേറ്റു എന്ന്!! എസ്ഡിപിഐ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ്.. മണ്ണഞ്ചേരിയിലെ നിങ്ങളുടെ കളി കുറച്ചു വർഷങ്ങളായി അൽപം കൂടുതലായിരുന്നു കേട്ടോ.. ഈശ്വരാ ഇത് നല്ലതിനല്ലല്ലോ എന്ന് എനിക്ക് തോന്നിയിരുന്നു’- ടിജി മോഹന്‍ദാസ് കുറിച്ചു
Post Your Comments