Latest NewsKeralaNews

‘NDRF നെ രംഗത്തിറക്കാൻ സംസ്ഥാന സർക്കാരിന്റെ അനുമതിയോ വേണ്ട, മോദിക്ക് കേരളം പിടിക്കാൻ ഇതല്ലേ ഒരു മാസ്സ് ആക്‌ഷൻ?’

കൊച്ചി: ബ്രഹ്മപുരത്തെ തീയണഞ്ഞു. പുകയും ഏതാണ്ടൊക്കെ ഇല്ലാതായി. എന്നാൽ, കത്തിയതും കത്താത്തതുമായി 4.5 ലക്ഷം ക്യൂബിക് മീറ്റർ മാലിന്യം ബ്രഹ്മപുരത്ത് ചെളി പോലെ കെട്ടിക്കിടക്കുകയാണ്. അടിയന്തിരമായി ഇത് എടുത്ത് മാറ്റിയെ മതിയാകൂവെന്ന് ടി.ജി മോഹൻദാസ്. ഒരു ആറ് മാസത്തേക്ക് താൽക്കാലിക പരിഹാരം ഉണ്ടായാൽ പുതിയൊരു പ്ലാൻ്റ് ബ്രഹ്മപുരത്ത് സ്ഥാപിക്കാൻ പറ്റുമെന്നും അത് അടിയന്തിരമായി ചെയ്യേണ്ട കാര്യമാണെന്നും അദ്ദേഹം പറയുന്നു.

‘എറണാകുളം ജില്ലാ കളക്ടർ അമേരിക്കയിലെ ആരെയോ വിളിച്ചു ചർച്ച ചെയ്തല്ലോ? ഒന്ന് അയൽസംസ്ഥാനങ്ങളിലെ കളക്ടർമാരെ വിളിച്ചു ചോദിക്കരുതോ? മോദിയോ അമിത് ഷായോ വിചാരിച്ചാൽ ഒരാഴ്ച കൊണ്ട് ഈ പ്രശ്നം പരിഹരിക്കാം. NDRF നെ രംഗത്തിറക്കണം. അതിന് സംസ്ഥാന സർക്കാരിന്റെ അനുമതിയോ അപേക്ഷയോ ആവശ്യമില്ല. രാഷ്ട്രീയപരമായി നോക്കിയാൽ പോലും മോദിക്ക് കേരളം പിടിക്കാൻ ഇതല്ലേ ഒരു മാസ്സ് ആക്‌ഷൻ?’, മോഹൻദാസ് ചോദിക്കുന്നു.

ടി.ജി മോഹൻദാസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

മുഴുവൻ കത്തിയത്; പകുതി കത്തിയത്; കത്താത്തത് – എല്ലാം കൂടി 4.5 ലക്ഷം ക്യൂബിക് മീറ്റർ മാലിന്യം ബ്രഹ്മപുരത്ത് ചെളി പോലെ കെട്ടിക്കിടക്കുന്നു! തീ കെടുത്താനുപയോഗിച്ച വെള്ളം വിഷവാഹിനിയായി ചുറ്റുപാടും പരക്കുന്നു. ഇത് അടിയന്തിരമായി എടുത്തു മാറ്റിയേ പറ്റൂ മാലിന്യസംസ്കരണ പ്ലാന്റ് നമുക്കില്ലാത്ത സ്ഥിതിക്ക് (കുറ്റം ആരുടെയോ ആവട്ടെ. ആ തർക്കം നടക്കട്ടെ) ഇത് മറ്റേതെങ്കിലും സംസ്ഥാനത്തെ പ്ലാൻ്റുകൾ ഏറ്റെടുക്കുമോ എന്ന് അന്വേഷിക്കണം. അങ്ങനെ ഒരു ആറ് മാസത്തേക്ക് താൽക്കാലിക പരിഹാരം ഉണ്ടായാൽ പുതിയൊരു പ്ലാൻ്റ് ബ്രഹ്മപുരത്ത് സ്ഥാപിക്കാൻ പറ്റും
എറണാകുളം ജില്ലാകളക്ടർ അമേരിക്കയിലെ ആരെയോ വിളിച്ചു ചർച്ച ചെയ്തല്ലോ? ഒന്ന് അയൽസംസ്ഥാനങ്ങളിലെ കളക്ടർമാരെ വിളിച്ചു ചോദിക്കരുതോ?
മോദിയോ അമിത് ഷായോ വിചാരിച്ചാൽ ഒരാഴ്ച കൊണ്ട് ഈ പ്രശ്നം പരിഹരിക്കാം. NDRF നെ രംഗത്തിറക്കണം. അതിന് സംസ്ഥാന സർക്കാരിന്റെ അനുമതിയോ അപേക്ഷയോ ആവശ്യമില്ല
Politically നോക്കിയാൽ പോലും മോദിക്ക് കേരളം പിടിക്കാൻ ഇതല്ലേ ഒരു മാസ്സ് ആക്‌ഷൻ?
NDRFനെ കൊണ്ടുവരാനായി കേന്ദ്ര സർക്കാരിന് ഉത്തരവ് നൽകാൻ ഹൈക്കോടതിക്കും അധികാരമുണ്ട്. പക്ഷേ അവരും അത് ചെയ്യുന്നില്ല!
തീയണഞ്ഞതോടെ ബ്രഹ്മപുരം ദുരന്തം അവസാനിച്ചതല്ല; അത് തുടങ്ങിയിട്ടേയുള്ളൂ!

shortlink

Related Articles

Post Your Comments

Related Articles


Back to top button