തിരുവനന്തപുരം: ഖത്തർ ലോകകപ്പിൽ രണ്ടാം സ്ഥാനം നേടിയ ഫ്രാൻസ് ടീമിലെ താരങ്ങളെ വംശീയമായി അധിക്ഷേപിച്ച് ടി ജി മോഹന്‍ദാസ്. ഫ്രഞ്ചുകാർ വെളുത്ത് തുടുത്ത സായിപ്പന്മാരായിരിക്കും എന്നാണ് വിചാരിച്ചതെന്നും തന്നെക്കാൾ കറുത്ത പ്രേതങ്ങളാണെന്നും എംബാപ്പെയെ രാത്രിയിലെങ്ങാൻ വഴിയിൽ കണ്ടാൽ ഞെട്ടി ഏഴ് ദിവസം പനി പിടിച്ചു കിടക്കുമെന്നും ടി ജി മോഹൻദാസ് ട്വിറ്ററിൽ കുറിച്ചു.
read also: പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി ഗൂഗിൾ സിഇഒ
സംസ്ഥാന ബിജെപി ബൗദ്ധിക സെല്‍ മുന്‍ കണ്‍വീനറായ മോഹൻദാസിന്റെ ട്വിറ്റിന് താഴെ വലിയ വിമർശനങ്ങളാണ് ഉയർന്നിട്ടുള്ളത്. ഇയാൾ ചാണകം ആണെന്നും ഇത് വരെ നേരം വെളുത്തില്ലേ, അസുഖം ഉടനെ മാറും തുടങ്ങിയ രീതിയിലുള്ള പരിഹാസവും പോസ്റ്റിനു ലഭിക്കുന്നുണ്ട്
Post Your Comments