AlappuzhaKeralaLatest News

ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത് ശ്രീനിവാസനെ വെട്ടിക്കൊന്നു

സംഭവത്തിന് പിന്നിൽ എസ്ഡിപിഐ ആണെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി ആരോപിച്ചു.

ആലപ്പുഴ: ബിജെപി നേതാവിനെ വെട്ടിക്കൊന്നു. ബിജെപി ആലപ്പുഴ നിയോജക മണ്ഡലം മുൻ സ്ഥാനാർത്ഥിയും ആലപ്പുഴ ബാറിലെ അഭിഭാഷകനുമായിരുന്നു രഞ്ജിത്ത്. കൂടാതെ ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി കൂടിയായ ഇദ്ദേഹത്തിന്റെ വീട്ടിൽ കയറിയാണ് വെട്ടിക്കൊന്നത്. സംഭവം എസ്ഡിപിഐ നേതാവ് വെട്ടേറ്റു മരിച്ചതിനു പിന്നാലെ ആണ്.

സംഭവത്തിന് പിന്നിൽ എസ്ഡിപിഐ ആണെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി ആരോപിച്ചു. കഴിഞ്ഞ രാത്രിയാണ് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്.ഷാനെ (38) കാർ ഇടിച്ചു വീഴ്ത്തിയശേഷം വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് എസ്ഡിപിഐ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ബിജെപി നേതാവിന്റെ കൊലപാതകം.

shortlink

Related Articles

Post Your Comments

Related Articles


Back to top button