ന്യൂഡൽഹി: ഇന്ത്യക്ക് പ്രതിരോധ മേഖലയിൽ കൂടുതൽ കരുത്തേകാൻ അഗ്നി പ്രൈം മിസൈൽ വിജയകരമായി പരീക്ഷിച്ച് ഡി.ആർ.ഡി.ഒ. പാകിസ്ഥാന്റെ ആക്രമണങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകാൻ വേണ്ടി ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ന്യൂക്ലിയർ ബാലിസ്റ്റിക് മിസൈലാണിത്. ഒഡീഷയിലെ ചാന്ദിപ്പൂരിലെ വിക്ഷേപണ കേന്ദ്രത്തിൽ വച്ചാണ് പരീക്ഷണം നടത്തിയത്.
അഗ്നി 1, അഗ്നി 2 മിസൈലുകളുടെ പിൻഗാമിയായി അറിയപ്പെടുന്ന അഗ്നി പ്രൈം മിസൈലിന് 5000 കിലോമീറ്റർ പരിധിയിലെ ലക്ഷ്യം പോലും ഭേദിക്കാൻ സാധിക്കും. ഇതേ മിസൈലിന്റെ നേരത്തെ നടത്തിയ മിസൈൽ പരീക്ഷണവും വിജയകരമായി പൂർത്തീകരിച്ചു. ഇക്കഴിഞ്ഞ ജൂൺ 28 ന് ആയിരുന്നു ആദ്യ പരീക്ഷണം.
വിമാനവാഹിനിക്കപ്പലുകളെ പോലും ഭേദിക്കാൻ ഈ മിസൈലിന് കഴിയും. ഭാരം കുറവും അഗ്നി മിസൈലുകളിൽ ഏറ്റവും ചെറുതാണെന്ന സവിശേഷതയും ഇതിനുണ്ട്.
Post Your Comments