കീവ്: വിക്ഷേപണം പാളിയ റഷ്യൻ മിസൈൽ സ്വന്തം ട്രൂപ്പുകളെ തന്നെ ചാമ്പലാക്കിയതായി റിപ്പോർട്ട് ചെയ്ത് അന്താരാഷ്ട്ര മാധ്യമങ്ങൾ. റഷ്യൻ സൈനികർ തൊടുത്ത മിസൈലിന്റെ വിക്ഷേപണമാണ് പിഴച്ചത്.
ഉക്രൈനിലെ ലുഹാൻസ്ക് പ്രവിശ്യയിലുള്ള അൽചെവ്സ്ക് നഗരത്തിലാണ് സംഭവം നടന്നത്. വെള്ളിയാഴ്ച പുലർച്ചെയാണ് റഷ്യൻ അനുകൂല പോരാളികൾ ഭൗമ-വ്യോമ മിസൈൽ ലക്ഷ്യം കണക്കാക്കി തൊടുത്തുവിട്ടത്. എന്നാൽ, കുതിച്ചുയർന്ന മിസൈൽ കുറച്ചു കഴിഞ്ഞപ്പോൾ ഗതിമാറി വിക്ഷേപിച്ച സ്ഥലം തന്നെ ലക്ഷ്യമാക്കി തിരിച്ചു വരികയായിരുന്നു. നിലം പതിച്ച മിസൈൽ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചു.
സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. എന്നാൽ, എത്രത്തോളം നാശനഷ്ടങ്ങൾ സംഭവിച്ചുവെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ട്രൂപ്പുകൾക്ക് സംഭവിച്ച നാശനഷ്ടങ്ങളെ കുറിച്ച് പ്രതികരിക്കാൻ റഷ്യയും ഇതുവരെ തയ്യാറായിട്ടില്ല.
Post Your Comments