മോസ്‌കോ: ഉത്തര കൊറിയ തൊടുത്തുവിട്ട മിസൈല്‍ റഷ്യന്‍ സമുദ്രാതിര്‍ത്തിയില്‍ പതിച്ചെന്ന് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് റഷ്യ അന്വേഷണം ആരംഭിച്ചു. റഷ്യയുടെ പ്രത്യേക സാമ്പത്തിക മേഖലയില്‍ മിസൈല്‍ പതിച്ചു എന്നാണ് സൂചന. എന്നാല്‍, ഇതുസംബന്ധിച്ച വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടില്ലെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി ആന്ദ്രേ റുഡെന്‍കൊ പറഞ്ഞു.
Read Also: കുടുംബവഴക്ക്: വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തി
കഴിഞ്ഞയാഴ്ച തൊടുത്തുവിട്ട അഞ്ച് മിസൈലുകളില്‍ ഒന്നാണ് റഷ്യന്‍ കടലില്‍ പതിച്ചത് എന്നാണ് സൂചന. ദക്ഷിണ കൊറിയയുടേയും യുഎസിന്റെയും സംയുക്ത സൈനിക അഭ്യാസങ്ങള്‍ക്ക് കടുത്ത മറുപടി നല്‍കാനാണ് മിസൈല്‍ പരീക്ഷണം എന്നായിരുന്നു ഉത്തര കൊറിയയുടെ അവകാശവാദം.
ഉത്തര കൊറിയയെ പിന്തുണച്ച് റഷ്യ രംഗത്തുവന്നിരുന്നു. അമേരിക്കയുടെ പ്രകോപനത്തിനുള്ള മറുപടിയായി ഉത്തര കൊറിയന്‍ നടപടിയെ കണ്ടാല്‍ മതിയെന്നായിരുന്നു റഷ്യയുടെ നിലപാട്. ഇതിന് പിന്നാലെയാണ്, ഉത്തര കൊറിയ തൊടുത്തുവിട്ട മിസൈലുകളില്‍ ഒരെണ്ണം റഷ്യയുടെ പ്രത്യേക സാമ്പത്തിക മേഖലയില്‍ പതിച്ചെന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്.
Post Your Comments