
മുംബൈ: ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് കെഎൽ രാഹുലിനെ പരിഗണിക്കുന്നതായി സൂചന. നേരത്തെ ടെസ്റ്റ് വൈസ് ക്യാപ്റ്റനായി പ്രഖ്യാപിച്ചിരുന്നു രോഹിത് ശർമ്മ പരിക്ക് മൂലം ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരക്ക് ഉണ്ടാവില്ലെന്ന് ഉറപ്പായിരുന്നു.
തുടർന്നാണ് കെഎൽ രാഹുലിനെ വൈസ് ക്യാപ്റ്റനാക്കാൻ സെലക്ടർമാർ ആലോചിക്കുന്നത്. ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ അജിങ്കെ രഹാനെയായിരുന്നു ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ. എന്നാൽ മോശം ഫോമിനെ തുടർന്ന് താരത്തിനെ വൈസ് ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. തുടർന്ന് രോഹിത് ശർമ്മയുടെ അഭാവത്തിൽ പുതിയ വൈസ് ക്യാപ്റ്റനെ കണ്ടെത്താൻ സെലെക്ടർ ശ്രമിക്കുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
Read Also:- ചർമ്മകാന്തി വീണ്ടെടുക്കാൻ..!
മോശം ഫോമിലൂടെ കടന്നുപോവുന്ന രഹാനെയെ പരിഗണിക്കാതെയാണ് കെ.എൽ രാഹുലിനെ വൈസ് ക്യാപ്റ്റനാക്കാൻ ശ്രമങ്ങൾ നടക്കുന്നത്. രവിചന്ദ്രൻ അശ്വിനെ വൈസ് ക്യാപ്റ്റനാക്കാനുള്ള സാധ്യതകൾ സെലക്ടർമാർ പരിശോധിക്കുന്നുണ്ടെങ്കിലും കെ.എൽ രാഹുൽ വൈസ് ക്യാപ്റ്റനാവാനാണ് കൂടുതൽ സാധ്യത.
Post Your Comments