KottayamNattuvarthaLatest NewsKeralaNewsCrime

കൈക്കൂലി വാങ്ങുന്നതിനിടെ മലിനീകരണ നിയന്ത്രബോര്‍ഡ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍: ഫ്ളാറ്റില്‍ നിന്നും 17ലക്ഷംരൂപ കണ്ടെടുത്തു

25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് കോട്ടയം വിജിലന്‍സ് പ്രതിയെ പിടികൂടിയത്

കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ മലിനീകരണ നിയന്ത്രബോര്‍ഡ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. കോട്ടയത്ത് ജില്ല മലിനീകരണ നിയന്ത്രബോര്‍ഡ് ഉദ്യോഗസ്ഥനായ എ.എന്‍ ഹാരിസണ്‍ ആണ് പിടിയിലായത്. റബര്‍ റീസോള്‍ കമ്പനി നടത്തുന്ന പാലാ സ്വദേശിയില്‍ നിന്നും 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് കോട്ടയം വിജിലന്‍സ് പ്രതിയെ പിടികൂടിയത്.

Read Also : വളര്‍ത്തുപൂച്ചയെ വെടിവെച്ച് കൊന്ന സംഭവം: അയല്‍വാസി അറസ്റ്റില്‍, തോക്ക് കസ്റ്റഡിയില്‍

വിജിലന്‍സ് എസ്പി. വി.ജി വിനോദിന് ലഭിച്ച വിവരത്തെ തുടര്‍ന്നായിരുന്നു വിജിലന്‍സ് പരിശോധന നടത്തിയത്. ഇയാളുടെ ആലുവയിലുള്ള ഫ്ളാറ്റില്‍ നിന്ന് 17 ലക്ഷത്തോളം രൂപ കണ്ടെടുത്തു.

കൈക്കൂലി വാങ്ങിയ പണമാകാം ഇതെന്നാണ് വിജിലന്‍സ് നിഗമനം. ഇയാളുടെ ബാങ്കിലും ലക്ഷങ്ങളുടെ നിക്ഷേപം ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ബാങ്ക് അക്കൗണ്ടുകളുടെ വിശദാംശങ്ങളും മറ്റ് സ്വത്തുക്കളെ കുറിച്ചും അന്വേഷിച്ചു വരികയാണ്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button