
ന്യൂഡല്‍ഹി: വിവാഹ വാര്‍ഷികാഘോഷത്തിനിടെ കുഴഞ്ഞുവീണ് ഭര്‍ത്താവ് മരിച്ചു. ഉത്തര്‍പ്രദേശിലെ ബറേലി സ്വദേശി വസീം (50) ആണ് മരിച്ചത്. ഷൂ ബിസിനസ് നടത്തി വരികയാണ് വസീം. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. വസീമും ഭാര്യ ഫറയും തങ്ങളുടെ ഇരുപത്തിയഞ്ചാമത്തെ വിവാഹ വാര്‍ഷികം ആഘോഷിക്കുകയായിരുന്നു. പിലിഭിത്ത് ബൈപാസ് റോഡില്‍വെച്ചാണ് ആഘോഷ പരിപാടികള്‍ നടന്നത്.
READ ALSO: പ്രശസ്ത നടൻ രവികുമാര്‍ അന്തരിച്ചു : വിടവാങ്ങിയത് ഒരു കാലത്തെ മലയാള സിനിമയിലെ ശ്രദ്ധേയ നായകതാരം
വിപുലമായാണ് വിവാഹ വാര്‍ഷികം ആഘോഷിച്ചത്. ബന്ധുക്കള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ആഘോഷത്തില്‍ പങ്കെടുത്തു. പരമ്പരാഗത വസ്ത്രങ്ങള്‍ ധരിച്ച് ദമ്പതികളും കുടുംബാംഗങ്ങളും വേദിയില്‍ പാട്ടുവെച്ച് ചുവുടകള്‍ വെക്കുന്നത് വീഡിയോയില്‍ കാണാം. ഇതിനിടെ പെട്ടന്നാണ് വസീം കുഴഞ്ഞുവീണത്. ഉടനെ വസീമിനെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെവെച്ച് ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു.
Post Your Comments