KeralaNattuvarthaLatest NewsIndiaNews

അതിനെ പ്രത്യേകിച്ച്‌ ആരും എതിര്‍ക്കേണ്ട ആവശ്യമില്ല, പുതിയ യൂണിഫോം വളരെ കംഫര്‍ട്ടബിള്‍ ആണ്: കുട്ടികൾ പറയുന്നു

കോഴിക്കോട്: പുതിയ യൂണിഫോം വളരെ കംഫര്‍ട്ടബിള്‍ ആണ്, അതിനെ പ്രത്യേകിച്ച്‌ ആരും എതിര്‍ക്കേണ്ട ആവശ്യമില്ലെന്ന് അഭിപ്രായവുമായി കുട്ടികൾ രംഗത്ത്. പൊതുവേ പുറത്തുപോകുമ്പോള്‍ ക്യാഷ്വല്‍ ഡ്രസ്സ് ആയിട്ട് എല്ലാം നമ്മള്‍ ജീന്‍സ് ഒക്കെ തന്നെയാണ് ഇടുന്നതെന്ന് കുട്ടികൾ പറയുന്നു. യൂണിഫോം മാറ്റം വിവാദമായപ്പോഴാണ് പ്രതികരണവുമായി കുട്ടികൾ രംഗത്തെത്തിയത്.

Also Read:ഓക്സ്ഫോർഡ് സർവകലാശാലയ്ക്ക് ധനസഹായം : വാക്സിൻ ഗവേഷണ കേന്ദ്രത്തിനായി 500 കോടി നൽകുമെന്ന് പൂനവാല കുടുംബം

സ്‌കൂളിലേക്ക് വരുമ്പോള്‍ മാത്രമാണ് നമ്മള്‍ ഇങ്ങനെ ചുരിദാറുകളും പാവാടയുമൊക്കെ ധരിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള യൂണിഫോം ധരിക്കുമ്പോള്‍ നമ്മളില്‍ പ്രത്യേകിച്ച്‌ ഒന്നും തോന്നാറില്ലെന്ന് കുട്ടികൾ അഭിപ്രായപ്പെടുന്നു.

‘ബസ്സില്‍ പോകുമ്പോള്‍ തന്നെ ടോപ് ആയാലും പാവാട ആയാലും കാറ്റത്ത് പറക്കാതിരിക്കാന്‍ നമ്മള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. എന്നാല്‍ ഇപ്പോവത്തെ യൂണിഫോം ഭയങ്കര ഫ്രീയാണ് യൂസ് ചെയ്യാന്‍. കേരളത്തിലെ ഒരു ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇങ്ങനെ ഒരു യൂണിഫോം വരുന്നത് ആദ്യമായിട്ടാണ്. ആദ്യമായിട്ട് ഒരു സ്‌കൂളില്‍ ഇത്തരത്തില്‍ ഒരു യൂണിഫോം വരുന്നതിന്റെ ബുദ്ധിമുട്ടാണ് ഈ പ്രതിഷേധം’, കുട്ടികൾ പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button