PathanamthittaKeralaNattuvarthaLatest NewsNews

തിരുവല്ലയിൽ യുവതിക്ക് മയക്കുമരുന്ന് നൽകി പീഡിപ്പിച്ച കേസ്: സിപിഎം നേതാവ് ഉൾപ്പടെ 12 പ്രതികൾക്കും ജാമ്യം

കൊച്ചി: തിരുവല്ലയിൽ യുവതിക്ക് മയക്കുമരുന്ന് നൽകി പീഡിപ്പിച്ച കേസിൽ സിപിഎം നേതാവ് ഉൾപ്പടെ 12 പ്രതികൾക്കും മുൻകൂർ ജാമ്യം. കേസിൽ ഒന്നാം പ്രതിയായ സിപിഎം കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സജിമോൻ ഉൾപ്പടെയുള്ള പ്രതികൾക്കാണു ഹൈക്കോടതി ജാമ്യം അനുവദിച്ചത്. സിപിഎം വനിതാ നേതാവ് നൽകിയ പരാതിയെ തുടർന്നാണ് പോലീസ് കേസെടുത്തത്.

സംഭവത്തിൽ മുഴുവൻ പ്രതികളുടെയും മൊബൈൽ ഫോണുകൾ പരിശോധിക്കുന്നതിനായി ഈ മാസം 22 ന് മുൻപ് അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ ഹാജരാക്കണമെന്നും നിർദേശമുണ്ട്. മയക്കുമരുന്ന് കലർത്തിയ ജ്യൂസ് നൽകിയ ശേഷം പീഡിപ്പിച്ചെന്നും നഗ്നചിത്രം പുറത്തു വിടാതിരിക്കാൻ സജിമോനും കൂട്ടരും 2 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നുമാണു യുവതിയുടെ പരാതി. സിപിഎം വനിതാ നേതാവായ പരാതിക്കാരിയുടെ ഭർത്താവും സജീവ സിപിഎം പ്രവർത്തകനാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button