Latest NewsKerala

കെ റെയിലിന് അനുകൂലമാണെന്ന് അർത്ഥമില്ല : ഒപ്പിടാത്തതിൽ വിശദീകരണവുമായി ശശി തരൂർ

തിരുവനന്തപുരം: താൻ കെ റെയിലിന് അനുകൂലമാണെന്ന് അർത്ഥമില്ലെന്ന പ്രസ്താവനയുമായി ശശി തരൂർ എംപി. യുഡിഎഫ് എംപിമാരുടെ കെ റെയിലിന് എതിരെയുള്ള നിവേദനത്തിൽ അദ്ദേഹം ഒപ്പുവച്ചിരുന്നില്ല.

എന്നാൽ പദ്ധതിയെ കുറിച്ച് വിശദമായി പഠിക്കാതെ സിൽവർ ലൈനിനെ എതിർക്കാൻ താനില്ലെന്നാണ് അദ്ദേഹം പറയുന്നത്. പദ്ധതിയെക്കുറിച്ചു മനസ്സിലാക്കാൻ കൂടുതൽ സമയം വേണമെന്നും, നിവേദനത്തിൽ ഒപ്പിടാത്തതിനാൽ താൻ പദ്ധതിക്ക് അനുകൂലമാണെന്ന വ്യാഖ്യാനം തെറ്റാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button