ടിക് ടോക്കില്‍ ഒരു കാലത്ത് വ്യാപകമായി ഉപയോഗിച്ചിരുന്ന ഒരു ഫീച്ചറായിരുന്നു വീഡിയോ റിപ്ലൈ ഫീച്ചര്‍. ഇന്ത്യന്‍ വിപണിയില്‍ പിന്നീട് ടിക് ടോക്കിന്റെ സ്ഥാനം റീല്‍സും മറ്റ് സേവനങ്ങളും കയ്യടക്കി. ഇപ്പോഴിതാ ടിക് ടോക്കില്‍ ഉണ്ടായിരുന്ന വിഷ്വല്‍ റിപ്ലൈ എന്ന പേരില്‍ അതേ ഫീച്ചര്‍ റീല്‍സും കൊണ്ടുവരുന്നു. ഒരു കമന്റിനുള്ള മറുപടിയായി റീല്‍സ് വീഡിയോ ചേര്‍ക്കാന്‍ സാധിക്കുന്ന സൗകര്യമാണിത്.
മുഖ്യമായും ജനപ്രീതിയുള്ള ക്രിയേറ്റര്‍മാരെ ലക്ഷ്യമിട്ടുള്ള ഫീച്ചറാണിത്. ടിക് ടോക്കില്‍ സമാനമായ സൗകര്യം ലഭ്യമാണ്. നിലവില്‍ റീല്‍സ് വീഡിയോകള്‍ക്ക് കീഴില്‍ വന്നിട്ടുള്ള കമന്റുകളില്‍ മാത്രമേ വിഷ്വല്‍ റിപ്ലൈ നല്‍കാന്‍ സാധിക്കുകയുള്ളൂ.
‘റീല്‍സ് വിഷ്വല്‍ റിപ്ലൈസ് അവതരിപ്പിക്കുന്നതില്‍ ഏറെ ആവേശത്തിലാണ്. പുതിയ ഫീച്ചറിലുടെ നിങ്ങള്‍ക്ക് നിങ്ങളുടെ പ്രേക്ഷകരുമായി സംവദിക്കാം. കമന്റുകള്‍ക്ക് റീല്‍സിലൂടെ മറുപടി നല്‍കാം. ഒരു സ്റ്റിക്കറായി കമന്റ് വീഡിയോയിയില്‍ പോപ് അപ്പ് ആയി വരും.’ ഫീച്ചര്‍ പ്രഖ്യാപിച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാം ട്വീറ്റ് ചെയ്തു.
Read Also:- കാർബൺ ഡൈ ഓക്‌സൈഡ് റോക്കറ്റ് ഇന്ധനമാക്കി ഉപയോഗിക്കുമെന്ന് സ്‌പേസ് എക്‌സ് മേധാവി
ക്രിയേറ്റര്‍മാര്‍ക്ക് അവരുടെ ഫോളോവര്‍മാരോട് സംവദിക്കാനുള്ള പുതിയൊരു മാര്‍ഗം എന്ന് ഈ ഫീച്ചറിനെ പറയാം. റീല്‍സില്‍ വരുന്ന കമന്റുകള്‍ക്ക് മറുപടിയായി നല്‍കുന്ന വീഡിയോയ്ക്ക് മേല്‍ കമന്റ് ഒരു സ്റ്റിക്കര്‍ ആയി കാണാം. ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാനും അവരുടെ ആവശ്യപ്രകാരം വീഡിയോകള്‍ ചിത്രീകരിച്ച് അവര്‍ക്ക് സമര്‍പ്പിക്കാനുമെല്ലാം ഈ ഫീച്ചര്‍ ക്രിയേറ്റര്‍മാര്‍ക്ക് ഉപയോഗിക്കാനാവും.
Post Your Comments