കാലിഫോർണിയ: അന്തരീക്ഷത്തിൽ നിന്ന് കാർബൺ ഡൈ ഓക്‌സൈഡ് പുറത്തെടുത്ത് ഇന്ധനമാക്കി ഉപയോഗിക്കുമെന്ന് സ്‌പേസ് എക്‌സ് മേധാവി ഇലോൺ മസ്ക് പ്രഖ്യാപിച്ചു. ട്വീറ്റ് വഴിയാണ് ഇത്തരമൊരു ആശയം മസ്ക് ലോകത്തോട് പങ്കുവച്ചത്. അന്തരീക്ഷത്തിൽ നിന്ന് കാർബൺ ഡൈ ഓക്‌സൈഡ് പുറത്തെടുത്ത് റോക്കറ്റിൽ ഇന്ധനമാക്കി മാറ്റാനുള്ള ഒരു പദ്ധതി സ്‌പേസ് എക്‌സ് ആരംഭിക്കുകയാണെന്നും മസ്‌ക് പറഞ്ഞു.
സ്പേസ് എക്സിന്റെ ഫാൽക്കൺ റോക്കറ്റിൽ ഇപ്പോൾ മണ്ണെണ്ണയാണ് ഇന്ധനമായി ഉപയോഗിക്കുന്നത്. ഇത് പരിസ്ഥിതിക്കും ഭൂമിക്കും ഏറെ ഭീഷണിയാണ്. കാലാവസ്ഥാ പ്രതിസന്ധിക്ക് കാർബൺ ഡൈ ഓക്സൈഡ് വലിയ വെല്ലുവിളിയാണ് എന്നാണ് മിക്ക വിദഗ്ധരും പറയുന്നത്. ഈ അവസരത്തിലാണ് മസ്കിന്റെ പുതിയ ആശയം വരുന്നതെന്നതും ശ്രദ്ധേയമാണ്.
Read Also:- മുലയൂട്ടുന്ന അമ്മമാര്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍!
അതേസമയം, സ്‌പേസ് എക്‌സിന്റെ സ്റ്റാർഷിപ്പ് ഇതുവരെ വികസിപ്പിച്ചിട്ടില്ലാത്ത ലോകത്തിലെ ഏറ്റവും ശക്തമായ വിക്ഷേപണ വാഹനമായിരിക്കും, കൂടാതെ 100 മെട്രിക് ടണ്ണിൽ കൂടുതൽ ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് കൊണ്ടുപോകാനുള്ള ശേഷിയും ഉണ്ടാകുമെന്നും സ്പേസ്എക്സ് അറിയിച്ചു.
Post Your Comments