ThiruvananthapuramLatest NewsKeralaNattuvarthaNews

മതമൗലികവാദികളെ ന്യായീകരിക്കുന്ന പാക് പ്രധാനമന്ത്രി ഇമ്രാൻഖാന്റെ മാനസികാവസ്ഥയാണ് പിണറായി വിജയന്: ബിജെപി

സൗദി അറേബ്യൻ ഭരണാധികാരികൾ പോലും മതതീവ്രവാദികൾക്ക് കൂച്ചുവിലങ്ങിടുമ്പോൾ പിണറായി ഇവിടെ അവർക്ക് ജയ ജയ പാടുകയാണ്

തിരുവനന്തപുരം : ശ്രീലങ്കൻ പൗരനെ ചുട്ടുകൊന്ന മതമൗലികവാദികളെ ന്യായീകരിക്കുന്ന പാക് പ്രധാനമന്ത്രി ഇമ്രാൻഖാന്റെ മാനസികാവസ്ഥയാണ് മുഖ്യമന്ത്രി പിണറായി വിജയനുള്ളതെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി പി സുധീർ. ഭക്ഷണത്തിൽ തുപ്പുന്ന മതമൗലികവാദികളുടെ നിലപാടിനെ എതിർക്കുന്നവരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചതിനാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെതിരെ കേരള പൊലീസ് കേസെടുത്തത്തെന്നും ഇത് മുസ്ലിം തീവ്രവാദികളുടെ സമ്മർദ്ദത്തിന് വഴങ്ങിയാണെന്നും സുധീർ ആരോപിച്ചു.

വഖഫ് നിയമനവുമായി ബന്ധപ്പെട്ട സമരത്തിന് മുന്നിൽ പിണറായി വിജയൻ മുട്ടുമടക്കിയപ്പോഴുളള ഒത്തു തീർപ്പു വ്യവസ്ഥകളിൽ സുരേന്ദ്രനെതിരെ കേസെടുക്കുക എന്നത് ഉണ്ടോയെന്നറിയാൻ ബിജെപി ക്ക് താൽപര്യമുണ്ടെന്നും സൗദി അറേബ്യൻ ഭരണാധികാരികൾ പോലും മതതീവ്രവാദികൾക്ക് കൂച്ചുവിലങ്ങിടുമ്പോൾ പിണറായി ഇവിടെ അവർക്ക് ജയ ജയ പാടുകയാണെന്നും സുധീർ പറഞ്ഞു. കോഴിക്കോട് കടപ്പുറത്ത് ലീഗിന്റെ വഖഫ് സമ്മേളനത്തിൽ മന്ത്രി മുഹമ്മദ് റിയാസിനെതിരെയും സ്വന്തം മകൾ വീണക്കെതിരെയും വ്യഭിചാരികൾ എന്ന് ലീഗ് നേതാവ് വിളിച്ച് അധിക്ഷേപിച്ചിട്ടും കേസെടുക്കാൻ ധൈര്യമില്ലാത്ത ഭീരുവാണ് പിണറായി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരത്തെ ഞെട്ടിച്ച് യുവാവിനെ കൊന്ന് കാൽ വെട്ടിയെറിഞ്ഞ സംഭവത്തിലെ ഒന്നാംപ്രതി പിടിയില്‍

ശബരിമലയിൽ വിശ്വാസം സംരക്ഷിക്കാൻ പോരാടിയ ഭക്തജനങ്ങളോട് നവോത്ഥാനം പ്രസംഗിച്ച മുഖ്യമന്ത്രി ഇപ്പോൾ മതമൗലിക വാദികൾക്ക് മുന്നിൽ മുട്ടിലിഴയുകയാണെന്നും സംയുക്ത സൈന്യാധിപന്റെ മരണത്തെ അവഹേളിച്ചവർക്കെതിരെ ചെറുവിരലനക്കാത്ത കേരള പൊലീസ് സുരേന്ദ്രനെതിരെ കേസെടുത്തത് മത തീവ്രവാദ ശക്തികളെ പ്രീണിപ്പിക്കാനാണെന്നും സുധീർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button