ThiruvananthapuramKeralaLatest News

തിരുവനന്തപുരത്തെ ഞെട്ടിച്ച് യുവാവിനെ കൊന്ന് കാൽ വെട്ടിയെറിഞ്ഞ സംഭവത്തിലെ ഒന്നാംപ്രതി പിടിയില്‍

രണ്ടാം പ്രതി ഒട്ടകം രാജേഷ് ഇപ്പോഴും ഒളിവിലാണ്. സംഭവത്തിൽ അഞ്ചുപേരെ കൂടി നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

തിരുവനന്തപുരം: ഗുണ്ടാപ്പകയിൽ കല്ലൂരിൽ ‍ചെമ്പകമംഗലം ഊരുകോണം ലക്ഷംവീട് കോളനിയിൽ സുധീഷിനെ (32) വെട്ടിക്കൊന്ന കേസിൽ ഒന്നാം പ്രതിയും മൂന്നാം പ്രതിയും പിടിയില്‍. സുധീഷ് ഉണ്ണിയും മുട്ടായി ശ്യാമുമാണ് പിടിയിലായത്. രണ്ടാം പ്രതി ഒട്ടകം രാജേഷ് ഇപ്പോഴും ഒളിവിലാണ്. സംഭവത്തിൽ അഞ്ചുപേരെ കൂടി നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

കുടവൂർ കട്ടിയാട് കല്ലുവെട്ടാൻകുഴിവീട്ടിൽ ഡമ്മി എന്ന അരുൺ ( 23 )‍, വെഞ്ഞാറമ്മൂട് ചെമ്പൂർ കുളക്കോട് പുത്തൻവീട്ടിൽ സച്ചിൻ ( 24 )‍, കോരാണി വൈഎംഎ ജംക്ഷൻ വിഷ്ണുഭവനിൽ സൂരജ് എന്ന വിഷ്ണു( 23 ), തോന്നയ്ക്കൽ കുഴിത്തോപ്പിൽ വീട്ടിൽ കട്ട ഉണ്ണി എന്ന ജിഷ്ണു, പിരപ്പൻകോട് തൈക്കാട് മുളംകുന്നിൽ ലക്ഷംവീട്ടിൽ നന്ദു എന്ന ശ്രീനാഥ് ( 21 ) എന്നിവരാണ് നേരത്തെ അറസ്റ്റിലായത്. നേരത്തെ അറസ്റ്റിലായ ഓട്ടോ ഡ്രൈവർ രഞ്ജിത്തിന്റെ ഓട്ടോറിക്ഷയിൽ സൂക്ഷിച്ചിരുന്ന ആയുധങ്ങളും കണ്ടെടുത്തു.

കഴിഞ്ഞ 11ന് വീട്ടിനുള്ളിലാണ് ഗുണ്ടകളുടെ വെട്ടേറ്റ് സുധീഷ് ദാരുണമായി കൊല്ലപ്പെട്ടത്. കൊലയ്ക്കു ശേഷം സുധീഷിന്റെ കാൽപാദം വെട്ടിയെടുത്ത് പ്രതികൾ ആഹ്ലാദ പ്രകടനത്തോടെ നടുറോഡിൽ വലിച്ചെറിയുകയായിരുന്നു. ആറ്റിങ്ങൽ സ്റ്റേഷൻ പരിധിയിൽ മങ്കാട്ടുമൂലയിൽ രണ്ടു യുവാക്കളെ മാരകമായി വെട്ടി പരുക്കേൽപ്പിക്കുകയും വീട്ടമ്മയ്ക്കു നേരെ നാടൻ പടക്കം എറിയുകയും ചെയ്ത സംഭവത്തിൽ മൂന്നാം പ്രതിയായിരുന്നു കൊല്ലപ്പെട്ട സുധീഷിനും സഹോദരനും പങ്കുണ്ടായിരുന്നതായും പൊലീസ് പറയുന്നു. ഇതും പകയ്ക്കും കൊലപാതകത്തിനും കാരണമായി.

shortlink

Post Your Comments


Back to top button