ദുബായ്: ദുബായ് എക്സ്പോ 2020 വേദിയിൽ ഡിസംബർ 13 വരെ സന്ദർശനത്തിനെത്തിയത് 6.3 ദശലക്ഷത്തോളം പേർ. ഒക്ടോബർ 1 മുതൽ ഡസംബർ 13 വരെ എക്സ്പോ വേദിയിൽ മൊത്തം 6,358,464 ടിക്കറ്റ് സന്ദർശനങ്ങൾ രേഖപ്പെടുത്തിയതായി എക്സ്പോ അധികൃതർ അറിയിച്ചു.
ലോകനിലവാരത്തിലുള്ള സംഗീത പരിപാടികൾ, കായിക മത്സരങ്ങൾ, ദേശീയദിനാഘോഷങ്ങൾ, കുടുംബാംഗങ്ങൾക്ക് ഒത്തൊരുമിച്ച് ആസ്വദിക്കാവുന്ന വിനോദപരിപാടികൾ തുടങ്ങിയ പരിപാടികൾ സന്ദർശകരുടെ എണ്ണം വർധിപ്പിച്ചു.
ക്രിസ്മസ് ആഘോഷപരിപാടികൾ ഡിസംബറിൽ എക്സ്പോ വേദിയിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കുമെന്നാണ് എക്സ്പോ അധികൃതർ അറിയിച്ചു. ഒക്ടോബർ 1 മുതൽ വെർച്വൽ സന്ദർശകരുടെ എണ്ണം 30 ദശലക്ഷമായി ഉയർന്നിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
നാല് ചതുരശ്ര കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്ന ലോക മേള 190 ൽ അധികം രാജ്യങ്ങളിൽ നിന്നുള്ളവരെയാണ് സ്വാഗതം ചെയ്തത്. 2022 മാർച്ച് 31 നാണ് ദുബായ് എക്സ്പോ 2020 അവസാനിക്കുന്നത്.
Read Also: വനിതാ ഡോക്ടറെ ആക്രമിച്ച മന്ത്രിയുടെ സുരക്ഷാ ജീവനക്കാരനെ അറസ്റ്റ് ചെയ്യണം: പ്രതിപക്ഷ നേതാവ്
Post Your Comments