കോഴിക്കോട്: ആഭരണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തിയ യുവാവ് ഉടമയെ കബളിപ്പിച്ച് സ്വർണവുമായി കടന്നു. കോഴിക്കോട് മേലെ പാളയം റാണി ജ്വല്ലറിയിലാണ് സംഭവം. തിങ്കളാഴ്ച വൈകീട്ടോടെ കവർച്ച നടന്നത്. അഞ്ചേകാൽ പവൻ തൂക്കമുള്ള സ്വർണക്കട്ടിയുമായാണ് യുവാവ് മുങ്ങിയത്.
യുവാവ് ക്ഷീണം നടിക്കുകയും രക്തത്തിലെ പഞ്ചസാര കുറയുന്നു എന്ന് ഉടമയോട് പറഞ്ഞ് അൽപം പഞ്ചസാരയോ മധുരമോ വേണം എന്ന് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് കടയുടമ ഉള്ളിലെ മുറിയിലേക്കു പോയപ്പോൾ മേശയിലുള്ള സ്വർണക്കട്ടിയെടുത്ത് ഇയാൾ കടന്നുകളയുകയായിരുന്നു.
Read Also : പ്രണയം നടിച്ച് പീഡനം : യുവാവിനെതിരെ കേസ്
കടയുടമ തിരിച്ചെത്തിയപ്പോൾ ഇയാളെ കാണാതായതോടെ സംശയം തോന്നി മേശ പരിശോധിച്ചപ്പോഴാണ് സ്വർണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. മോഷ്ടാവിന്റെ ദൃശ്യം കടയിലെ സി.സി.ടി.വി കാമറയിൽ നിന്ന് ലഭിച്ചിട്ടുണ്ട്. ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പൊലീസ് ജ്വല്ലറിയിലെത്തി തെളിവെടുപ്പ് നടത്തി.
Post Your Comments