കോഴിക്കോട്: കോഴിക്കോട് നാല് വയസുകാരന് ജപ്പാന്‍ ജ്വരം സ്ഥീരികരിച്ചു. ചേവരമ്പലം സ്വദേശിയായ കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് മൈക്രോ ബയോളജി വിഭാഗത്തില്‍ നടത്തിയ പരിശോധനയില്‍ ആണ് രോഗം സ്ഥീരികരിച്ചത്.
Read Also : ‘സോളാർ കേസില്‍ വേട്ടയാടിയിട്ട് ഉമ്മൻ ചാണ്ടി മഹാനെന്ന് പറയുന്നത് അപഹാസ്യം’; വിമർശനവുമായി ഷിബു ബേബി ജോൺ
കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐ എം സി എച്ചില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തുടര്‍ പരിശോധനക്കായി സാമ്പിള്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്.
അതേസമയം, കഴിഞ്ഞ വര്‍ഷവും കോഴിക്കോട് ജപ്പാന്‍ ജ്വരം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കടുത്ത പനി, ചർദ്ദി, തലവേദന തുടങ്ങിയവയാണ് ജപ്പാൻ ജ്വരത്തിന്‍റെ പ്രധാന ലക്ഷണങ്ങള്‍. മൃഗങ്ങൾ, കീടങ്ങൾ, ദേശാടന പക്ഷികൾ എന്നിവയില്‍ നിന്ന് കൊതുകുകൾ വഴിയാണ് രോഗം പകരുന്നത്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് ജപ്പാൻ ജ്വരം പകരാനുള്ള സാധ്യതയില്ലെന്നും വിദഗ്ദർ അറിയിച്ചു.
Post Your Comments