കാലടി: എറണാകുളം മലയാറ്റൂർ നീലീശ്വരം പഞ്ചായത്തിൽ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. പഞ്ചായത്തിലെ 13-ാം വാർഡിൽ അസംപ്ഷൻ മൊണാസ്ട്രി ചർച്ചിന്റെ ഉടമസ്ഥതയിലുള്ള പന്നിഫാമിലാണ് ജില്ല മൃഗസംരക്ഷണ ഓഫീസറിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ വൈറസ് സ്ഥിരീകരിച്ചത്. തുടർന്ന്, പന്നിഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ രോഗബാധിത പ്രദേശമായും 10 കിലോമീറ്റർ ചുറ്റളവ് പ്രദേശം രോഗനിരീക്ഷണ മേഖലയായും പ്രഖ്യാപിച്ച് കലക്ടർ ഉത്തരവിറക്കി.
രോഗബാധിത പ്രദേശങ്ങളില്‍ നിന്ന് പന്നിമാംസം വിതരണം ചെയ്യുന്നതും വിതരണം ചെയ്യുന്ന കടകളുടെ പ്രവർത്തനവും പന്നികള്‍, തീറ്റ എന്നിവ ജില്ലയിലെ രോഗബാധിത പ്രദേശങ്ങളില്‍ നിന്ന് കൊണ്ടുപോകുന്നതും മറ്റു പ്രദേശങ്ങളില്‍ നിന്ന് രോഗബാധിത മേഖലയിലേക്ക് കൊണ്ടുവരുന്നതും നിര്‍ത്തിവെക്കണമെന്ന് കലക്ടർ നിർദേശിച്ചു.
രോഗം സ്ഥിരീകരിച്ച ഫാമിലെയും ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള ഫാമുകളിലെയും എല്ലാ പന്നികളെയും ഉടന്‍ ഉന്മൂലനം ചെയ്യണമെന്നും ജഡം മാനദണ്ഡപ്രകാരം സംസ്‌കരിച്ച് വിവരം ജില്ല മൃഗസംരക്ഷണ ഓഫീസര്‍ അറിയിക്കണമെന്നും കലക്ടര്‍ നിർദേശിച്ചു.
Post Your Comments