മൂവാറ്റുപുഴ: ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച മൂവാറ്റുപുഴ മാറാടി പഞ്ചായത്തിലെ ഫാമിലെ പന്നികളെ കൊന്നൊടുക്കി. 17 പന്നികളെയാണ് ദയാവധത്തിന് വിധേയമാക്കിയത്. മാറാടി പഞ്ചായത്തിലെ 13-ാം വാർഡിലെ ഫാമിലെ പന്നികളിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്.
Read Also : കോയമ്പത്തൂർ കാർ സ്ഫോടനക്കേസ്: അറസ്റ്റിലായ മുഹമ്മദ് ഇദ്രിസിന് കേരളത്തിൽ നിന്നും ആയുധ പരിശീലനം ലഭിച്ചു- എൻഐഎ
തിങ്കളാഴ്ച വൈകുന്നേരമാണ് പരിശോധന ഫലം വന്നത്. നാനൂറോളം പന്നികളുണ്ടായിരുന്ന ഫാമിൽ പന്നികൾ കൂട്ടത്തോടെ ചത്തതോടെയാണ് മൃഗസംരക്ഷണ വകുപ്പ് സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചത്.
Read Also : കോയമ്പത്തൂർ കാർ സ്ഫോടനക്കേസ്: അറസ്റ്റിലായ മുഹമ്മദ് ഇദ്രിസിന് കേരളത്തിൽ നിന്നും ആയുധ പരിശീലനം ലഭിച്ചു- എൻഐഎ
രോഗം സ്ഥിരീകരിച്ചതോടെ ജില്ലാ മൃഗസംരക്ഷ ഓഫീസർ ഡോ. മറിയാമ്മ തോമസിന്റെ നേതൃത്വത്തിൽ രൂപീകരിച്ച റാപ്പിഡ് റെസ്പോണ്‍സ് ടീമാണ് പന്നികളെ കൊന്നത്.
Post Your Comments