ജെനീവ : ഡെല്‍റ്റയേക്കാള്‍ വ്യാപനശേഷി കൂടുതലുള്ളതാണ് ഒമിക്രോണ്‍ വകഭേദമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ഇവ വാക്സിന്റെ ഫലപ്രാപ്തി കുറയ്ക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. . അതേസമയം ഗുരുതരമായ രോഗലക്ഷണങ്ങള്‍ കാണിക്കുകയില്ലെന്നും ഡബ്ല്യൂഎച്ച്ഒ അറിയിച്ചു.
Read Also : വീരപുത്രന്റെ കുടുംബത്തിന് 1 കോടി രൂപയും സർക്കാർ ജോലിയും: മാതൃകയായി മധ്യപ്രദേശ് മുഖ്യമന്ത്രി
ഡിസംബര്‍ ഒമ്പത് വരെയുള്ള കണക്ക് പ്രകാരം ലോകത്തെ 63 രാജ്യങ്ങളിലേക്ക് ഒമിക്രോണ്‍ വ്യാപിച്ചിട്ടുണ്ട്. ഡെല്‍റ്റയുടെ വ്യാപനം താരതമ്യേന കുറവ് രേഖപ്പെടുത്തിയ ദക്ഷിണാഫ്രിക്കയിലും ഡെല്‍റ്റ പ്രബലമായ ബ്രിട്ടനിലും ഒമിക്രോണ്‍ അതിവേഗം പടരുന്നുണ്ടെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. നിലവില്‍ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഡെല്‍റ്റ വകഭേദത്തേക്കാള്‍ നാശം വിതയ്ക്കാന്‍ ഒമിക്രോണിന് കഴിയുമെന്നാണ് കണ്ടെത്തല്‍.
നവംബര്‍ 24നാണ് ഒമിക്രോണിനെ കുറിച്ച് ദക്ഷിണാഫ്രിക്ക ലോകാരോഗ്യ സംഘടനയ്ക്ക് റിപ്പോര്‍ട്ട് നല്‍കുന്നത്. ഇതിന് പിന്നാലെ വാക്സിന് നിര്‍മ്മാതാക്കളായ ഫൈസര്‍ തങ്ങളുടെ മൂന്ന് ഡോസ് വാക്സിന് ഒമിക്രോണിനെതിരെ ഫലപ്രദമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ ബ്രിട്ടണ്, ഫ്രാന്‍സ് തുടങ്ങി ആവശ്യത്തിന് വാക്സിന് കൈവശമുള്ള രാജ്യങ്ങള്‍ ജനങ്ങളോട് ബൂസ്റ്റര്‍ ഡോസ് എടുക്കാന്‍ നിര്‍ബന്ധിക്കുകയാണ്.
Post Your Comments