Latest NewsNewsInternational

കോവിഡിനേക്കാള്‍ മാരകമായ ഡിസീസ് എക്‌സ് പൊട്ടിപുറപ്പെടാം, പിന്നില്‍ അജ്ഞാത വൈറസ്

ജനീവ: ലക്ഷക്കണക്കിന് ജനങ്ങളെ മരണത്തിലേയ്ക്ക് തള്ളിവിട്ട കോവിഡ് പ്രതിസന്ധിയില്‍ നിന്ന് പൂര്‍ണ്ണമായും മുക്തമാകുന്നതിന് മുമ്പേ ഏത് നിമിഷവും പൊട്ടിപ്പുറപ്പെടാവുന്ന മറ്റൊരു മഹാമാരിയെ കുറിച്ചാണ് ഇപ്പോള്‍ ലോകം ചര്‍ച്ച ചെയ്യുന്നത്.

Read Also: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അഴിമതിക്കാരും ഓസിന് ഭക്ഷണം കഴിക്കുന്നവരും? സര്‍ക്കാരിന്റെ വീഡിയോയ്‌ക്കെതിരെ ജീവനക്കാർ

ഇതിനെ നേരിടുന്നതിനുള്ള മാര്‍ഗങ്ങള്‍  കണ്ടെത്തുന്നതിനായി ലോകനേതാക്കളും ശാസ്ത്രജ്ഞരും യോഗം ചേര്‍ന്നു. ഡിസീസ് എക്സ് എന്നാണ് പുതിയ രോഗത്തിന് നല്‍കിയിരിക്കുന്ന പേര്. സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസിലാണ് നേതാക്കള്‍ അവരുടെ ആശങ്കകള്‍ പ്രകടിപ്പിച്ചത്.

മഹാമാരിക്ക് കാരണമാകുമെന്ന് കരുതുന്ന രോഗാണു ഇപ്പോഴും അജ്ഞാതമാണ്. എന്നാല്‍ ഈ രോഗാണു പരത്തുന്ന പകര്‍ച്ചവ്യാധി മറ്റൊരു മഹാമാരിക്ക് കാരണമായേക്കുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. എബോള, സിക വൈറസ് എന്നീ മാരക രോഗങ്ങളുടെ പട്ടികയില്‍ ലോകാരോഗ്യ സംഘടന ഇതിനെ ഉള്‍പ്പെടുത്തിയിരിക്കുകയാണ്.  വിനാശകരമായ ഒരു പകര്‍ച്ചവ്യാധിയെ നേരിടാന്‍ തയ്യാറെടുക്കാന്‍ അന്താരാഷ്ട്ര സമൂഹത്തെ പ്രേരിപ്പിക്കുന്നതിന് വേണ്ടിയാണ് ഡിസീസ് എക്സ് എന്ന പേര് ഇതിന് കൊടുത്തിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button